Connect with us

Wayanad

നിയമ സാക്ഷരതയും സ്വത്വ ബോധവും വളര്‍ത്തിക്കൊണ്ടു വരണം: പ്രൊഫ. റഹീം

Published

|

Last Updated

കണിയാമ്പറ്റ: ശക്തമായ ബോധവത്കരണങ്ങളിലൂടെ സമൂഹത്തില്‍ നിയമ സാക്ഷരതയും സ്വത്വ ബോധവും വളര്‍ത്തിയെടുക്കാന്‍ മഹല്ല്- വിദ്യാഭ്യാസ സ്ഥാപനങ്ങളും സമുദായ-സാംസ്‌കാരിക സംഘടനകളും മുന്നോട്ട് വരണമെന്ന് സുന്നീ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പ്രൊഫ. കെ എം എ റഹീം അഭിപ്രായപ്പെട്ടു. സുന്നീ മാനേജ്‌മെന്റ് അസോസിയഷന്‍ ജില്ലാ കമ്മിറ്റി കണിയാമ്പറ്റയില്‍ സംഘടിപ്പിച്ച ലീഗല്‍ ആന്‍ഡ് ഗൈഡന്‍സ് മീറ്റില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ പോലും പൗരാവകാശ ധ്വംസനങ്ങളും നീതി നിഷേധങ്ങളും ആവര്‍ത്തിക്കപ്പെടുകയാണ്. പൗരന് നിയമ പരിരക്ഷയും സുരക്ഷയും ഉറപ്പ് വരുത്തുന്നതിലൂടെ ആത്മ വിശ്വാസവും ശുഭ പ്രതീക്ഷയുമുള്ള സമൂഹത്തെ സൃഷ്ടിച്ചെടുക്കേണ്ടത് രാജ്യ പുരോഗതിക്ക് ആവശ്യമാണ്.
ജില്ലാ പ്രസിഡന്റ് കെ ഒ അഹമ്മദ്കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സൈദലവി കമ്പളക്കാട് ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ ട്രഷറര്‍ കെ കെ മുഹമ്മദലി ഫൈസി, കെ സി സൈദ് ബാഖവി, പി ഉസ്മാന്‍ മൗലവി, ഇ പി അബ്ദുല്ല സഖാഫി തുടങ്ങിയവര്‍ പ്രസംഗിച്ചു. എ പി ഇസ്മാഈല്‍ സഖാഫി സ്വാഗതവും സിദ്ദീഖ് മദനി മേപ്പാടി നന്ദിയും പറഞ്ഞു.

Latest