കേന്ദ്രത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് യു ഡി എഫ് എം പിമാര്‍

Posted on: December 6, 2013 12:26 pm | Last updated: December 6, 2013 at 9:08 pm

mp udfന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ താല്‍പര്യങ്ങളെ കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി യു ഡി എഫ് എം പിമാര്‍ സോണിയാഗാന്ധിക്ക് പരാതി നല്‍കും. അവഗണനക്കെതിരെ പാര്‍ലമെന്റിന്റെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കാനും യോഗം തീരുമാനിച്ചു. കസ്തൂരി റിപ്പോര്‍ട്ടിലുള്ള കേരളത്തിന്റെ ആശങ്കകള്‍ ദൂരീകരിക്കുക, റബറിന്റെ ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിക്കുക എന്നിവയാണ് പ്രധാന ആവശ്യം.