Connect with us

Palakkad

പുരസ്‌കാരം പാലക്കാട് വനിതാ പൊലീസ് സെല്ലിന്‌

Published

|

Last Updated

പാലക്കാട്: മുഖ്യമന്ത്രിയുടെ പബ്ലിക് സര്‍വീസ് ഡെലിവറി വിഭാഗത്തില്‍ നൂതന ആശയ ആവിഷ്‌ക്കാരത്തിനുളള 2012 ലെ അവാര്‍ഡിന് പാലക്കാട് വനിതാ പോലീസ് സെല്‍ അര്‍ഹമായി.
വിദ്യാര്‍ത്ഥികളെ മാനസിക പിരിമുറുക്കത്തില്‍ നിന്ന് മോചിതരാക്കുന്ന കൗണ്‍സിലിംഗ്, സ്ത്രീ സൗഹൃദ പരിപാടികള്‍, അവയവ, ശരീരദാനമടക്കമുളള ബോധവത്ക്കരണ പരിപാടികള്‍, കുടുംബ പ്രശ്‌നങ്ങളില്‍ ശരിയായി ഇടപെട്ട് നിരന്തരം കൗണ്‍സിലിങ്ങിലൂടെ കുടുംബ ബന്ധം ദൃഢമാക്കുന്ന പരിപാടികള്‍ എന്നിവയാണ് ജില്ലാ പോലീസ് വനിതാ സെല്ലിനെ പബ്ലിക് ഡെലിവറിക്കുള്ള പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. വനിതാ സെല്ലിന്റെ നേതൃത്വത്തില്‍ ജില്ലയിലെ 500 പേര്‍ അവയവ ദാനത്തിന് സമ്മതപത്രം ഒപ്പിട്ട് നല്‍കി. അതില്‍ 376 പേര്‍ മരണാനന്തരം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്നതിനായി ശരീരം വിട്ടുനല്‍കാന്‍ സമ്മതപത്രം നല്‍കിയിട്ടുണ്ട്.
അഞ്ച് ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും പ്രശംസാപത്രവുമാണ് അവാര്‍ഡ്. മുന്‍ ചീഫ് സെക്രട്ടറി ജോസ് സിറിയക് ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
തിരുവനന്തപുരത്ത് ഐ എം ജി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്ന് മുന്‍ ജില്ലാ പോലീസ് മേധാവി എം പി ദിനേശ്, മുന്‍ വനിതാസെല്‍ നോഡല്‍ ഓഫീസറായ ഡി വൈ എസ് പി വിജയപ്പന്‍, വനിതാ സെല്‍ നോഡല്‍ ഓഫീസര്‍ വി എസ് മുഹമ്മദ് കാസിം, വനിതാ സെല്‍ മുന്‍ സി ഐ ജിജിമോള്‍, സി ഐ നിര്‍മ്മല, സബ് ഇന്‍സ്‌പെക്ടര്‍മാരായ അനിലാകുമാരി, ഗിരിജ, വനിതാ സെല്‍ കൗണ്‍സിലര്‍ ഡോ.രഘുനാഥ് പാറക്കല്‍ എന്നിവര്‍ അവാര്‍ഡ് സ്വീകരിച്ചു.
മുഖ്യമന്ത്രിയുടെ നൂതന ആശയ ആവിഷ്‌ക്കാരത്തിനുളള

Latest