Connect with us

Ongoing News

അന്വേഷണത്തിന് മൂന്നംഗ സമിതി; ആഭ്യന്തര മന്ത്രി ജയില്‍ സന്ദര്‍ശിക്കും

Published

|

Last Updated

കോട്ടയം: ടി പി വധക്കേസിലെ പ്രതികള്‍ ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് ഫോണ്‍ ഉപയോഗിച്ചതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ സംസ്ഥാന പോലിസ് മേധാവി, ആഭ്യന്തര സെക്രട്ടറി, ജയില്‍ ഡി ജി പി എന്നിവര്‍ അന്വേഷിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. റിപ്പോര്‍ട്ട് കിട്ടിയ ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ മന്ത്രി കോഴിക്കോട് ജയില്‍ സന്ദര്‍ശിക്കും.
ടി പി കേസില്‍ വിസ്താരം നടക്കുകയാണ്. ജയിലില്‍ പ്രതികളുടെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനിന്നവരുടെ സ്ഥാനം എവിടെയായിരിക്കുമെന്ന് അന്വേഷണ റിപ്പോര്‍ട്ട് വരുമ്പോള്‍ കാണാം. ജയിലിനുള്ളില്‍ മൊബൈല്‍ ജാമറുകള്‍ പ്രവര്‍ത്തിക്കാത്തതിന് പിന്നില്‍ മൊബൈല്‍ കമ്പനികളുടെ കള്ളക്കളികളും വ്യാപാര താത്പര്യങ്ങളും ഉണ്ടെന്ന് സംശയിക്കുന്നു. അതും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര വകുപ്പിന്റെ വീഴ്ചയെന്ന് പറയുന്നവര്‍ ഭരണ കക്ഷിയിലെ ചെറിയൊരു വിഭാഗവും പ്രതിപക്ഷവുമാണ്. അവരെല്ലാം ഒരേ തൂവല്‍പക്ഷികളാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Latest