ഔദ്യോഗിക വാഹനം എത്തിയില്ല; മുഖ്യമന്ത്രിയുടെ യാത്ര ടാക്‌സിയില്‍

Posted on: December 2, 2013 2:35 pm | Last updated: December 2, 2013 at 2:35 pm

ommenതിരുവനന്തപുരം: ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാന്‍ ഔദ്യോഗിക വാഹനമെത്തിയില്ല. ഔദ്യോഗിക വാഹനം എത്താത്തതിനെ തുടര്‍ന്ന് 15 മിനിട്ടോളം വിമാനത്താവളത്തിന് പുറത്ത് കാത്തു നിന്ന ശേഷം സ്വകാര്യ ടാക്‌സി കാര്‍ പിടിച്ചാണ് മുഖ്യമന്ത്രി ഓഫീസിലെത്തിയത്. ടൂറിസം വകുപ്പ് നല്‍കുന്ന ഔദ്യോഗിക വാഹനമാണ് മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്താതിരുന്നത്. എസ്‌കോര്‍ട്ട് വാഹനവും എത്തിയിരുന്നില്ല. എന്നാല്‍ കേരള പോലീസിന്റെ സ്‌പെഷ്യല്‍ കമാന്‍ഡോകള്‍ അടക്കമുള്ള സേന നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്തിയിരുന്നു. പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ സുരക്ഷാവീഴ്ച സംബന്ധിച്ച് അഭ്യന്തര സെക്രട്ടറിയെ നേരിട്ട് ധരിപ്പിക്കും.