Connect with us

Gulf

ദുബൈയില്‍ പുതിയ മൂന്ന് ബസ് റൂട്ടുകള്‍

Published

|

Last Updated

ദുബൈ: ആര്‍ ടി എ ഡിസം. ഒന്നിന് പുതിയ മൂന്ന് ബസ് റൂട്ടുകള്‍ ആരംഭിക്കുമെന്ന് ബിസിനസ് ഡവലപ്‌മെന്റ് ആന്‍ഡ് പ്ലാനിംഗ് ആക്ടിംഗ് ഡയറക്ടര്‍ ഈസാ അല്‍ ഹാശ്മി അറിയിച്ചു.
അല്‍ ഖൈല്‍ ഗേറ്റ് സ്റ്റേഷനില്‍ നിന്ന് ഹുദൈബിയ, സത്‌വ വഴി ഗുബൈബ സ്റ്റേഷനിലേക്ക് 15ാം നമ്പര്‍ ബസ് സര്‍വീസ് നടത്തും. ഫാഹിദി മെട്രോ സ്റ്റേഷന്‍, സത്‌വ മസ്ജിദ്, ജുമൈര പോസ്റ്റ് ഓഫീസ്, സഫ മുനിസിപ്പല്‍ സെന്റര്‍, എമിറേറ്റ്‌സ് ഗ്യാസ് ഫാക്ടറി, അല്‍ഖൂസ് എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും. വെള്ളി ഒഴികെ രാവിലെ ആറിനും രാത്രി 10.20നും ഇടയിലാണ് സര്‍വീസ്. വെള്ളിയാഴ്ച രാത്രി 11 വരെ ഉണ്ടാകും.
എഫ് 18, ഊദ്‌മേത്ത മെട്രോ സ്റ്റേഷനില്‍ നിന്ന് ഊദ്‌മേത്ത 11, 12 സ്ട്രീറ്റുകള്‍, അമേരിക്കന്‍ ഹോസപിറ്റല്‍ വഴി ലാംസി പ്ലാസ വരെയാണ്. എല്ലാ ദിവസവും രാവിലെ ആറ് മുതല്‍ രാത്രി 11 വരെ സര്‍വീസ് നടത്തും. എഫ് 42, നഖീല്‍ ഹാര്‍ബര്‍ മെട്രോ സ്റ്റേഷനെയും ഡിസ്‌കവറി ഗാര്‍ഡനെയും ബന്ധിപ്പിക്കും.
വെള്ളി ഒഴികെ രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെ സര്‍വീസ് നടത്തുമെന്ന് ഹാശ്മി അറിയിച്ചു.