Connect with us

Palakkad

എസ് വൈ എസ് മിഷന്‍ 2014 ഇന്ന് മണ്ണാര്‍ക്കാട്ട്‌

Published

|

Last Updated

മണ്ണാര്‍ക്കാട്: യൗവനം നാടിനെ നിര്‍മിക്കുന്നു എന്ന സന്ദേശവുമായി എസ് വൈ എസ് മിഷന്‍ 2014ന്റെ ജില്ലാതല പ്രഖ്യാപന സമ്മേളനം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് കോടതിപ്പടി തറയില്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഡോ മുഹമ്മദ് കുഞ്ഞ് സഖാഫി കൊല്ലം ഉദ്ഘാടനം ചെയ്യും.
സംസ്ഥാന ഉപാധ്യക്ഷന്‍ മാരായമംഗലം അബ്ദുറഹ് മാന്‍ ഫൈസി പ്രഖ്യാപന പ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് എന്‍ കെ സിറാജുദ്ദീന്‍ ഫൈസി അധ്യക്ഷത വഹിക്കും. സുന്നിസംഘടനാ ജില്ലാനേതാക്കള്‍ പങ്കെടുക്കും.
സമ്മേളനത്തിലേക്ക് പ്രതിനിധികള്‍ കൃത്യം ഒരുമണിക്ക് എത്തി ചേരണമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി എം വി സിദ്ദീഖ് അറിയിച്ചു.

---- facebook comment plugin here -----

Latest