Connect with us

Palakkad

കല്ലാംകുഴിയില്‍ എസ് വൈ എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവം: പ്രതിഷേധ റാലിയും പൊതുസമ്മേളനവും ഇന്ന്‌

Published

|

Last Updated

മണ്ണാര്‍ക്കാട്: കല്ലാംകുഴിയില്‍ എസ് വൈ എസ് പ്രവര്‍ത്തകരായ കുഞ്ഞി ഹംസയേയും നൂറുദ്ദീനെയും കൊലപ്പെടുത്തിയ ചേളാരി സമസ്തയുടെ കിരാതനടപടിയില്‍ പ്രതിഷേധിച്ച് സുന്നി സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ ഇന്ന് പതിഷേധ റാലിയും പൊതുസമ്മേളനവുംനടക്കും. കൃത്യം മൂന്ന് മണിക്ക് കോടതിപ്പടിയില്‍ നിന്നാരംഭിക്കുന്ന പ്രകടനം ആശുപത്രിപ്പടി.
നെല്ലിപ്പുഴ ചുറ്റി പൊതുസമ്മേളന നഗരിയായ കിതാനി ഗ്രൗണ്ടില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുയോഗത്തില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, ജില്ലാ സംയുക്തഖാസി എന്‍ അലി മുസ് ലിയാര്‍ കുമരംപുത്തൂര്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി, സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി പങ്കെടുക്കും മതത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന അക്രമിസംഘത്തിനും അവര്‍ക്ക് ആഹ്വാനം നല്‍കുന്ന നേതൃത്വത്തിനുമുള്ള യോഗവും പ്രകടനവും താക്കീതായി മാറും. ആദര്‍ശപ്രസ്ഥാനത്തിനായി പ്രവര്‍ത്തനരംഗത്തിറങ്ങിയവരെ കൊലക്കത്തി കൊണ്ട് നേരിടുന്ന ചേളാരി സമസ്തയുടെ ഭീകരമുഖം സമൂഹമധ്യത്തില്‍ തുറന്നു കാണിക്കുന്നതാവും സമ്മേളനം.
അണികളായ കാപാലികരെ രക്ഷപ്പെടുത്താനായി അക്രമത്തെ രാഷ്ട്രീയ ഏറ്റുമുട്ടലായും കുടുംബ വഴക്കായുമൊക്കെ ചിത്രീകരിക്കാന്‍ ശ്രമിച്ച് അപഹാസ്യരായ ചേളാരിസമസ്ത നേതൃത്വത്തിന്റെ പൊള്ളത്തരവും സമ്മേളനം തുറന്നുകാട്ടും.
മതസംഘടനയുടെ പേരുപയോഗിച്ച് അക്രമങ്ങള്‍ക്കും കൊലപാതങ്ങള്‍ക്കും പ്രേരണ നല്‍കി മഹല്ലുകളില്‍ കലാപം സൃഷ്ടിക്കുന്നവരെ പൊതുസമൂഹം ഒറ്റപ്പെടുത്തണമെന്ന ആഹ്വാനം കൂടിയാണ് പ്രതിഷേധറാലിയും യോഗവും സംഘടിപ്പിക്കുന്നതെന്ന് നേതാക്കള്‍ അറിയിച്ചു.

Latest