Connect with us

Palakkad

തോല്‍പ്പാവക്കൂത്ത് വരുംതലമുറക്ക് പകരാനുള്ള സമര്‍പ്പണവുമായി ബാലകൃഷ്ണ പുലവര്‍

Published

|

Last Updated

പത്തിരിപ്പാല: കൂത്തിന്റെ ശ്രേഷ്ഠത വരും തലമുറയിലേക്ക് പകരാനുള്ള ആത്മസമര്‍പ്പണത്തിലാണ് പാലപ്പുറം മഠത്തില്‍തൊടി ബാലകൃഷ്ണപുലവര്‍ . കമ്പരാമായണ കഥാ ഭാഗങ്ങള്‍ ഹൃദയം തൊട്ടറിഞ്ഞ ഈ കലാകാരന്‍ ആദ്യ കൂത്ത് അവതരണത്തിന്റെ അറുപതാം വാര്‍ഷികത്തിലാണ്. ഇതിന്റെ ഭാഗമായി “സ്‌കൂള്‍ ഓഫ് തോല്‍പ്പാവക്കൂത്ത്” എന്ന സ്ഥാപനവും തുടങ്ങി. കൂത്തിന്റെ ചരിത്രത്തില്‍ ആദ്യ പഠനകേന്ദ്രം കൂടിയാണിത്. പാലക്കാടന്‍ സംസ്‌കൃതിയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന തോല്‍പ്പാവക്കൂത്ത് കലാകാരന്‍മാരില്‍ 21 പേര്‍ മാത്രമാണിപ്പോള്‍ അവശേഷിക്കുന്നതെന്ന തിരിച്ചറിവാണ് സ്‌കൂള്‍ തുടങ്ങാന്‍ പുലവരെ പ്രേരിപ്പിച്ചത്. രാവിലെയും വൈകീട്ടുമായി നടക്കുന്ന കൂത്ത് പഠനക്ലാസില്‍ 20 കുട്ടികള്‍ പഠനത്തിനായുണ്ട്. കമ്പരാമായണത്തിലെ ശ്ലോകങ്ങളും അര്‍ഥവ്യാഖ്യാനം നല്‍കലാണ് ആദ്യ പാഠഭാഗം.
15ാം വയസ്സില്‍ രാമസ്വാമി പുലവരുടെ കീഴില്‍ കൂത്ത് അഭ്യാസം തുടങ്ങിയ ബാലകൃഷ്ണപുലവര്‍ മാത്തൂര്‍ ഗോപാലന്‍ നായരുടെ കീഴിലാണ് സംസ്‌കൃത ശ്ലോകത്തില്‍ “കളരിച്ചിന്ത്” പാടല്‍ പഠിച്ചത്. സംസ്‌കൃത ശ്ലോകം കൂത്ത് അവതരണത്തില്‍ ചൊല്ലുന്ന ഏക ആശാനെന്ന ഖ്യാതിയും ഇന്ന് ബാലകൃഷ്ണപുലവര്‍ക്ക് മാത്രമാണ്. കമ്പരാമായണത്തിലെ “തമിഴ്പടി” യാണ് സാധാരണ തോല്‍പ്പാവക്കൂത്തിലെ “കളരിച്ചിന്ത്”.

 

---- facebook comment plugin here -----

Latest