എസ് വൈ എസ് മിഷന്‍ പട്ടാമ്പി സോണ്‍തല ഉദ്ഘാടനം ഒന്നിന്‌

Posted on: November 27, 2013 12:19 am | Last updated: November 27, 2013 at 12:19 am

പട്ടാമ്പി: യൗവനം നാടിനെ നിര്‍മിക്കുന്ന എന്ന പ്രമേയവുമായി എസ് വൈ എസ് മിഷന്‍ 14ന്റെ പട്ടാമ്പി സോണ്‍തല ഉദ്ഘാടനം ഒന്നിന് കാലത്ത് പത്ത് മണിക്ക് പൂവ്വക്കോട് വെച്ച് സി പി മുഹമ്മദ് എം എല്‍ എ നിര്‍വഹിക്കും. എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, എം വി സിദ്ദീഖ് സഖാഫി, ഉമര്‍ ഓങ്ങല്ലൂര്‍ പങ്കെടുക്കും. മിഷന്റെ ഭാഗമായുള്ള ഹെല്‍ത്ത് സ്‌കൂളിന്റെ ഉദ്ഘാടനം നടക്കുന്നതോടെ വിപുലമായ പദ്ധതികള്‍ക്ക് സോണില്‍ തുടക്കമാകും.
ഹെല്‍ത്ത് സ്‌കൂള്‍, ഫാമിലി സ്‌കുള്‍, രക്തഗ്രൂപ്പ് നിര്‍ണയം. സാന്ത്വന കേന്ദ്രങ്ങളുടെ ഉദ്ഘാടനം, അന്യ സംസ്ഥാന തൊഴിലാളികളുടെ സംഗമം, സാന്ത്വനം ക്ലബ്ബ് രൂപീകരണം എന്നിവ ഇതിന്റെ ഭാഗമായി നടക്കും. 30ന് പാലക്കാട് നടക്കുന്ന ജില്ലാതല ഉദ്ഘാടനസമ്മേളനത്തില്‍ സര്‍ക്കിള്‍ ഭാരവാഹികളും യൂനിറ്റ് പ്രസിഡന്റുമാരും സംബന്ധിക്കണമെന്നും നേതാക്കളായ മുഹമ്മദലി സഅദി, ഉമര്‍ ലത്വീഫി, ജാഫര്‍ സ്വാദിഖ് തങ്ങള്‍, കെ എം സൈതലവി എന്നിവര്‍ അറിയിച്ചു.