Connect with us

International

ബംഗ്ലാദേശില്‍ ഭരണപ്രതിസന്ധി രൂക്ഷം

Published

|

Last Updated

ധാക്ക: ഭരണഘടനാ പ്രതിസന്ധി തുടരുന്ന ബംഗ്ലാദേശില്‍ പൊതു തിരഞ്ഞെടുപ്പ് വൈകുന്നു. പ്രതിസന്ധി പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുന്ന പ്രധാനമന്ത്രി ശൈഖ് ഹസീന, പ്രതിപക്ഷത്തോട് സര്‍ക്കാറില്‍ ചേരാന്‍ അഭ്യര്‍ഥിച്ചു.
ഇടക്കാല കാബിനറ്റില്‍ പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി (ബി എന്‍ പി ) ചേരണമെന്നാണ് പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന.
ബി എന്‍ പി മാത്രമാണ് കാബിനറ്റില്‍ ചേരാതെ മാറി നില്‍ക്കുന്നതെന്ന് ഹസീന പറഞ്ഞു. ബി എന്‍ പി നേതാവ് ഖാലിദസിയയോടാണ് ഹസീന ഇടക്കാല കാബിനറ്റില്‍ ചേര്‍ന്ന് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടത്.
പ്രസിഡന്റ് അബ്ദുല്‍ ഹമീദ് പ്രധാനമന്ത്രിയോട് ഇടക്കാല കാബിനറ്റ് രൂപവത്കരിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഈ മന്ത്രിസഭയുടെ നേതൃത്വത്തിലാണ് പുതിയ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇത് പരാജയപ്പെട്ട സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുകയേ നിര്‍വാഹമുള്ളൂ. ഇതിനായി പ്രസിഡന്റിനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് ഹസീന പറഞ്ഞു.
ഇതിനിടെ രാഷ്ട്രീയ കരുനീക്കങ്ങളും രഹസ്യ ചര്‍ച്ചകളും ശക്തമാണ്. അവാമി ലീഗ് സെക്രട്ടറി സയ്യിദ് അശ്‌റഫുല്‍ ഇസ്‌ലാമും ബി എന്‍ പി ആക്ടിംഗ് സെക്രട്ടറി ജനറല്‍ മിര്‍സ ഫക്‌റുല്‍ ഇസ്‌ലാം അലാംഗീറും അടച്ചിട്ട മുറിയില്‍ രഹസ്യ ചര്‍ച്ച നടത്തി.
ആരോഗ്യകരമായ ചര്‍ച്ചക്ക് അന്തരീക്ഷമൊരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് വാര്‍ത്താ വിനിമയ മന്ത്രി ഹസനുല്‍ ഖഹഖ് ഇനു പറഞ്ഞു. ജനുവരി 24 നാണ് സര്‍ക്കാറിന്റെ കാലാവധി തീരുന്നത്. തിരഞ്ഞെടുപ്പില്‍ എല്ലാവരെയും സഹകരിപ്പിക്കുകയാണ് സര്‍ക്കാറിന്റെ ശ്രമം,

 

Latest