ആരുഷി തല്‍വാര്‍ വധക്കേസില്‍ മാതാപിതാക്കള്‍ കുറ്റക്കാരെന്ന് കോടതി

Posted on: November 25, 2013 3:49 pm | Last updated: November 26, 2013 at 8:03 am

arushi1ഗാസിയാബാദ്: ആരുഷി-ഹേമരാജ് ഇരട്ടക്കൊലക്കേസില്‍ ആരുഷിയുടെ മാതാപിതാക്കള്‍ കുറ്റക്കാരാണെന്ന് ഗാസിയാബാദ് സി ബി ഐ പ്രത്യേക കോടതി കണ്ടെത്തി. മാതാപിതാക്കളായ രാജേഷ് തല്‍വാര്‍ നൂപൂര്‍ തല്‍വാര്‍ എന്നിവര്‍ക്കുള്ള ശിക്ഷ ചൊവ്വാഴ്ച്ച വിധിക്കും.

14കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആരുഷി 2008 യെ് 15ന് രാത്രിയില്‍ കിടപ്പ് മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെടുകയായിരുന്നു.വീട്ടുവേലക്കാരനായ ഹേമരാജിനെയായിരുന്നു കൊലപാതകിയായി സംശയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഹേമരാജിന്റെ മൃതദേഹവും വീടിന്റെ ടെറസില്‍ കണ്ടെത്തി. ആരുഷിയേയും ഹേമരാജിനേയും സംശയകരമായ സാഹചര്യത്തില്‍ കണ്ട പിതാവായ രാജേഷ് ഇരുവരേയും കൊലപ്പെടുത്തുകയായിരുന്നുവെന്നും മാതാവ് ഇതിന് കൂട്ടു നിന്നുവെന്നുമാണ് സി ബി ഐ കണ്ടെത്തല്‍.

നോയിഡ പോലീസാണ് ആദ്യം കേസന്വേഷിച്ചിരുന്നത്. പിന്നീട് യു പി സര്‍ക്കാര്‍ അന്വേഷണം സി ബി ഐക്ക് കൈമാറുകയായിരുന്നു.