Connect with us

Wayanad

മദ്‌റസാ മുഅല്ലിംകള്‍ക്ക് ധനസഹായം നല്‍കും: ഊട്ടി റെയ്ഞ്ച്

Published

|

Last Updated

ഗൂഡല്ലൂര്‍: മദ്‌റസാ മുഅല്ലിംകള്‍ക്ക് ധനസഹായം നല്‍കാന്‍ ഊട്ടി റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. മാസത്തില്‍ ഒരിക്കല്‍ നാലായിരം രൂപ തോതിലാണ് വായ്പയായി നല്‍കുക, ഊട്ടി റെയ്ഞ്ച് പരിധിയിലെ മദ്‌റസകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. മുഅല്ലിം വെല്‍ഫയര്‍ ഫണ്ടിന്റെ കീഴില്‍ വീടില്ലാത്ത മുഅല്ലിംകള്‍ക്ക് വീട് നിര്‍മാണത്തിന് ധനസഹായം നല്‍കും. രോഗികളായ മുഅല്ലിംകള്‍ക്കും അവരുടെ ആശ്രിതര്‍ക്കും മാസത്തില്‍ ഒരിക്കല്‍ മെഡിക്കല്‍ ചെലവിന് ധനസഹായം നല്‍കും. റബീഉല്‍അവ്വല്‍ മാസത്തില്‍ ഓരോ മദ്‌റസകളിലും വിപുലമായ നബിദിന പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. എമറാള്‍ഡ് ഖുവ്വത്തുല്‍ ഇസ് ലാം മദ്‌റസയില്‍ നടന്ന ജനറല്‍ ബോഡിയോഗത്തില്‍ കെ പി എസ് എം എ തങ്ങള്‍ അധ്യക്ഷതവഹിച്ചു. പി സിദ്ധീഖ് മുസ് ലിയാര്‍ പ്രാര്‍ത്ഥന നടത്തി. പി എ നാസര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എം പി കെ മുഹമ്മദ് മുസ് ലിയാര്‍ പ്രസംഗിച്ചു. ഹനീഫ സഖാഫി സ്വാഗതം പറഞ്ഞു.

Latest