Connect with us

Kozhikode

ഫോറസ്റ്റ് ഗാര്‍ഡ് വെടിയേറ്റ് മരിച്ച സംഭവം:വിചാരണ മൂന്ന് വര്‍ഷത്തിന് ശേഷം തുടങ്ങുന്നു

Published

|

Last Updated

കോഴിക്കോട്: താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലെ ഗാര്‍ഡിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നാളെ കോഴിക്കോട് രണ്ടാം അതിവേഗ കോടതിയില്‍ ആരംഭിക്കും. പുതുപ്പാടി വനാതിര്‍ത്തിയില്‍ 2010 മാര്‍ച്ച് 25ന് രാത്രി നായാട്ടുകാരന്റെ വെടിയേറ്റ് ഫോറസ്റ്റര്‍ ദേവദാസ് കൊല്ലപ്പെട്ട കേസാണ് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വിചാരണ ആരംഭിക്കുന്നത്. സംഭവത്തില്‍ ദൃക്‌സാക്ഷിയായ ഫോറസ്റ്റര്‍ രാജീവ്കുമാര്‍ ഉള്‍പ്പെടെ കേസില്‍ 52 സാക്ഷികളാണുള്ളത്. മാര്‍ച്ച് 25ന് രാത്രി പുതുപ്പാടി കൊളവന വനത്തില്‍ വെച്ചാണ് ഗാര്‍ഡ് ദേവദാസിനെ നായാട്ടുകാരനായ പ്രാപ്പറ്റ കൂട്ടാല മമ്മദ് വെടിവെച്ച് കൊലപ്പെടുത്തിയത്. വനത്തില്‍ സ്ഥിരമായി കടന്നു കയറി മൃഗങ്ങളെ വേട്ടയാടുന്ന വിവരമറിഞ്ഞാണ് പരിശോധനക്കായി വനം വകുപ്പ് ജീവനക്കാര്‍ എത്തിയത്. വെടിയുതിര്‍ത്ത പ്രതിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കത്തികാട്ടി ഭീഷണിപ്പെടുത്തി ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്ത പ്രതി ഇപ്പോള്‍ ജാമ്യത്തിലാണ്.