മുഖ്യമന്ത്രിയെ ആക്രമിച്ചത് അന്വേഷിക്കുന്ന എസ് ഐയുടെ ക്വാട്ടേഴ്‌സിന് നേരെ ബോംബേറ്‌

Posted on: November 24, 2013 6:31 am | Last updated: November 25, 2013 at 3:49 pm

police quartersകണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ കണ്ണൂരിലുണ്ടായ ആക്രണം അന്വേഷിക്കുന്ന ടൗണ്‍ എസ് ഐ സനിലിന്റെ ക്വാട്ടേഴ്‌സിന് നേരെയാണ് ആക്രമണമുണ്ടായത്. ക്വാര്‍ട്ടേഴ്‌സിന്റെ ഓടുകളും ജനല്‍ ചില്ലുകളും തകര്‍ന്നിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയോടെയാണ് ആക്രമണമുണ്ടായത്. ആക്രമണ സമയത്ത് എസ് ഐയും കുടുംബവും ക്വാട്ടേഴ്‌സില്‍ ഉണ്ടായിരുന്നില്ല.

കേസിലെ മുഖ്യപ്രതി പെരിങ്ങോം സ്വദേശി രജീഷിനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മറ്റുപ്രതികളേയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരേയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.