Connect with us

Malappuram

ദേശീയപാത വികസനം; ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് മാര്‍ക്കറ്റ് വില നല്‍കണം: പി കെ കുഞ്ഞാലിക്കുട്ടി

Published

|

Last Updated

മലപ്പുറം: ദേശീയപാത വികസനത്തില്‍ സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് മാര്‍ക്കറ്റ് വില നല്‍കണമെന്ന് വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിപണി വില നല്‍കാതെ സ്ഥലമെടുക്കുന്നിതിനോട് മുസ്‌ലിംലീഗ് യോജിക്കില്ല. മലപ്പുറത്ത് ജില്ലാ മുസ്‌ലിംലീഗ്-യൂത്ത്‌ലീഗ് സംയുക്ത പ്രവര്‍ത്തക സമിതി യോഗത്തില്‍ ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മെട്രോറെയിലിന് സ്ഥലം ഏറ്റെടുത്തപ്പോള്‍ സ്വീകരിച്ച മാതൃകയാവണം ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ടത്. ദേശീയ പാത വികസനത്തിലും സ്ഥലം നല്‍കുന്നവര്‍ക്ക് ഇതേ രീതിയാണ് വേണ്ടത്. അതാത് സ്ഥലത്തെ വിപണി വില നല്‍കണം. അത് നേടിയെടുക്കാന്‍ മുസ്‌ലിംലീഗ് ശക്തമായി മുന്നില്‍ നില്‍ക്കും. പാത വികസനം 30 മീറ്ററില്‍ ഒതുക്കാന്‍ കഴിയുമെങ്കില്‍ അത് നല്ലതാണ്. എന്നാല്‍ കേന്ദ്രം പറയുന്നത് 45 മീറ്റര്‍ തന്നെ വേണമെന്നാണ്. പാത വികസനത്തിന്റെ പേരില്‍ കോഴിക്കോട് മുസ്‌ലിംലീഗ് ഓഫീസിന് മുന്നില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത് ശരിയായില്ല. പ്രതിഷേധം സെക്രട്ടറിയേറ്റിലോക്കോ മന്ത്രിമാരുടെ വസതികളിലേക്കോ ആയിക്കോട്ടെ. പാര്‍ട്ടി ഓഫീസ് ഗവ.സെക്രട്ടറിയേറ്റല്ലെന്ന് മനസിലാക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു.