Connect with us

Thrissur

വികലാംഗ പെന്‍ഷനുള്ള വരുമാന പരിധി മൂന്ന് ലക്ഷമാക്കി ഉയര്‍ത്തും: മുഖ്യമന്ത്രി

Published

|

Last Updated

തൃശൂര്‍: വികലാംഗ പെന്‍ഷനുള്ള വരുമാന പരിധി മൂന്ന് ലക്ഷമാക്കി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കംകുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ ഇത് 25,000 രൂപയാണ്. വാര്‍ധക്യകാല പെന്‍ഷനും വിധവാ പെന്‍ഷനുമുള്ള വരുമാന പരിധി കഴിഞ്ഞ തവണ മൂന്ന് ലക്ഷമാക്കി കൂട്ടിയിട്ടുണ്ട്. വികലാംഗകരും ഇത് അര്‍ഹിക്കുന്നു. ആശ്രയ പദ്ധതി അംഗങ്ങള്‍, വിധവകള്‍, മാനസിക, ശാരീരിക വൈകല്യമുള്ളവര്‍, ഓട്ടിസം ബാധിച്ചവര്‍, എയ്ഡ്‌സ്, ക്യാന്‍സര്‍, വൃക്ക രോഗികള്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളെയാണ് ബി പി എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഉത്തരിവിട്ടത്.
മറ്റു മാനദണ്ഡങ്ങള്‍ ബാധകമാക്കാതെ ഈ വിഭാഗങ്ങളെയെല്ലാം ബി പി എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. എന്നാല്‍ ഉള്‍പ്പെടുത്താന്‍ നടപടിയെടുക്കേണ്ട ഉദ്യാഗസഥര്‍ക്ക് ആശയക്കുഴപ്പങ്ങള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവ പരിഹരിക്കും. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാറില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങളല്ല ജനം ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. പല കാര്യങ്ങളും ചെയ്തുകൊടുക്കേണ്ടതാണെങ്കിലും അതിന് പറ്റാത്ത നിബന്ധനകളാണ് ചട്ടങ്ങളിലും നിയമങ്ങളിലും ഉള്ളത്. ഇതിന് ഉദ്യോഗസ്ഥരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അത്തരം നിയമവും ചട്ടവും വ്യവസ്ഥയും മാറ്റണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാവിലെ ഒന്‍പതിനാരംഭിച്ച പരിപാടിയില്‍ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍, എം പിമാരായ പി സി ചാക്കോ, കെ പി ധനപാലന്‍, എം എല്‍ എമാരായ തേറമ്പില്‍ രാമകൃഷ്ണന്‍, ടി എന്‍ പ്രതാപന്‍, ജില്ലാ കലക്ടര്‍ എം എസ് ജയ പങ്കെടുത്തു.
ജില്ലയില്‍ ആകെ 22199 പരാതികളാണ് നേരത്തെ ലഭിച്ചത്. ഇതിന് പുറമെ പുതിയ പരാതികളും മുഖ്യമന്ത്രി സ്വീകരിച്ചു. നേരത്തെ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ ജനനമ്പര്‍ക്ക പരിപാടിയിലേക്ക് കരിങ്കൊടിയുമായി മാര്‍ച്ച് നടത്തി. പട്ടാളം റോഡ് ജംഗ്ഷന്‍, ഏജീസ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്നാണ് മാര്‍ച്ച് നടത്തിയത്. പട്ടാളം ജംഗഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് ജില്ലാ ആശുപത്രി പരിസരത്തും, ഏജീസ് ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് തൃശൂര്‍ മോഡല്‍ ഗേള്‍സ്് സ്‌കൂളിന് സമീപവും പോലീസ് തടഞ്ഞു.

 

---- facebook comment plugin here -----

Latest