Connect with us

Kannur

എസ്എഫ്‌ഐ പ്രതിഷേധ ദിനാചരണം ഇന്ന്

Published

|

Last Updated

കണ്ണൂര്‍: പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി പോലീസ് പീഡിപ്പിക്കുന്ന നിലപാടു തിരുത്തണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ ഇന്നു സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനമായി ആചരിക്കും. കണ്ണൂരില്‍ മുഖ്യമന്ത്രിയെ ആക്രമിച്ചെന്ന കേസില്‍ ഉള്‍പ്പെടുത്തി ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ പോലീസ് സമരപന്തലില്‍ നിന്നും അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണു പ്രതിഷേധ ദിനം ആചരിക്കുന്നതെന്നു സംസ്ഥാന സെക്രട്ടറി ടി.പി. ബിനീഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.