Connect with us

Palakkad

കൊലപാതകം ഗൂഢോലോചനയുടെ ഭാഗം: പൊന്‍മള

Published

|

Last Updated

മണ്ണാര്‍ക്കാട്: കേവലം രാഷ്ട്രീയ പരമായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായതല്ല കല്ലാംങ്കുഴിയില്‍ നടന്ന ഇരട്ട ക്കൊലപാതകമെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ് ലിയാര്‍ അഭിപ്രായപ്പെട്ടു.
എ പി വിഭാഗം പ്രവര്‍ത്തനങ്ങള്‍ക്ക് ഈ മേഖലയില്‍ നേതൃത്വം നല്‍കുന്ന വ്യക്തിത്വങ്ങളെ വക വരുത്താന്‍ വേണ്ടി നടത്തിയ ഗുഢോലോചനയുടെ ഭാഗമായാണ് അപ്രതീക്ഷിതമായ അക്രമമാണ് അഴിച്ച് വിട്ടതെന്നും ഇത്തരം അക്രമം അഴിച്ച് വിട്ടത് കൊണ്ട് സുന്നിപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം തടയിടാന്‍ ശ്രമിക്കാമെന്നത് വ്യാമോഹമാത്രമാണെന്നും അദ്ദേഹം പറഞ്ഞു. രണ്ട് സുന്നി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തിന്റെ ഉത്തരവാദിത്വത്തില്‍ ചില രാഷ്ട്രീയ സംഘടനകള്‍ക്ക് ഒഴിഞ്ഞ് മാറാന്‍ പാടില്ല.
രാഷ്ട്രീയ സംഘടനകളുടെ തണലില്‍ ഇത്തരത്തില്‍ അക്രമണം അഴിച്ച് വിടുന്നത് അപലനീയമാണ്. ഇതിനെതിരെ സര്‍ക്കാര്‍ തലത്തില്‍ നടപടിയെടുക്കണം. സംഭവത്തില്‍ കുറ്റവാളികളായവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest