Connect with us

Malappuram

താനൂരില്‍ 'തണല്‍ക്കൂട്ട്' പദ്ധതിക്ക് തുടക്കം

Published

|

Last Updated

താനൂര്‍: ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന “തണല്‍കൂട്ട്” വിദ്യാര്‍ഥി കൂട്ടായ്മക്ക് താനൂര്‍ രായിരിമംഗലം എസ് എം എം എച്ച് എസ് സ്‌കൂളില്‍ തുടക്കമായി. അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി എം എല്‍ എ ഉദ്ഘാടനം ചെയ്തു.
സമൂഹത്തില്‍ വര്‍ധിച്ച് വരുന്ന അനാചാരങ്ങളും കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളും തടയാന്‍ ആര്‍ദ്രതയുള്ള സമൂഹമുണ്ടാകേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പി ടി എ പ്രസിഡന്റ് സി കെ എം ബഷീര്‍ അധ്യക്ഷത വഹിച്ചു. “ടീന്‍ കെയര്‍” വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാല ഗവേഷക വിദ്യാര്‍ഥി എല്‍ദോ മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് അംഗം കെ സലാം, പഞ്ചായത്ത് അംഗം കെ രാജന്‍, പി ടി എ വൈസ് പ്രസിഡന്റ് ഹംസക്കോയ, പ്രധാനാധ്യാപകന്‍ പി സതീശന്‍, മാനേജ്‌മെന്റ് കമ്മിറ്റി അംഗം കെ ടി മുഹമ്മദ് അഷ്‌റഫ്, പ്രിന്‍സിപ്പല്‍ വി കെ മജീഷ് കുമാര്‍, സ്റ്റാഫ് സെക്രട്ടറി കെ കിഷോര്‍ എന്നിവര്‍ സംസാരിച്ചു.

Latest