Connect with us

Kerala

ആരോപണങ്ങള്‍ തെളിയിക്കാന്‍ മന്ത്രിമാരുടെ വെല്ലുവിളി

Published

|

Last Updated

ന്യൂഡല്‍ഹി/തിരുവനന്തപുരം: സരിതയോടൊപ്പമുള്ള തങ്ങളുടെ ദൃശ്യങ്ങള്‍ കയ്യിലുണ്ടെന്ന് പറഞ്ഞ് ആരോപണമുന്നയിക്കുന്നവര്‍ മാധ്യമങ്ങള്‍ക്കും പൊതു സമൂഹത്തിനും മുന്നില്‍ അത് തെളിയിക്കാന്‍ തയ്യാറാവണമെന്ന് കേന്ദ്ര മന്ത്രി കെ സി വേണുഗോപാലും എ പി അനില്‍ കുമാറും പറഞ്ഞു. പ്രതിപക്ഷ നേതാവ് വ്ി എസ് അച്ചുതാന്ദനും ബിജു രാധാകൃഷ്ണനും തങ്ങളുടെ കൈവശമുണ്ടെന്ന് പറയുന്ന തെളിവുകള്‍ പുറത്ത് വിടാന്‍ തയ്യാറാവണമെന്നും മന്ത്രിമാര്‍ ആവശ്യപ്പെട്ടു.

തനിക്കെതിരെ ഇപ്പോള്‍ നടത്തുന്നത് ക്രിമിനല്‍ ഗൂഢാലോചനയാണെന്നും വേണുഗോപാല്‍ ആരോപിച്ചു. കെ സി വേണുഗോപാലും എ പി അനില്‍ കുമാറും സരിതയുമൊത്തുള്ള ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ടെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞാല്‍ അത് പുറത്തുവിടുമെന്നും ബിജുവിന്റെ അഭിഭാഷകന്‍ ഇന്ന് പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഇരുവരും.

 

Latest