തിരുവനന്തപുരം സ്വര്‍ണക്കടത്ത്: പോലീസുകാരനും പങ്ക്

Posted on: November 21, 2013 4:28 pm | Last updated: November 22, 2013 at 7:59 am

THIRUVANANTHAPURAM AIRPORTതിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ പോലീസുകാരനും പങ്കുണ്ടെന്ന് സൂചന. ഇന്ന് രാവിലെ എമിറേറ്റ്‌സ് വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശി ഷംസുദ്ദീന്റെ പക്കല്‍ നിന്ന് രണ്ട് കിലോ സ്വര്‍ണം പിടികൂടിയ സംഭവത്തിലാണ് എമിഗ്രേഷന്‍ വിഭാഗത്തിലെ പോലീസുകാരന് പങ്കുള്ളതായി സംശയിക്കുന്നത്.

ഷംസുദ്ദീനെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ഇമിഗ്രേഷന്‍ കൗണ്ടറിനോട് ചേര്‍ന്നുള്ള ബാത്ത്‌റൂമില്‍ വെച്ച് സ്വര്‍ണം പോലീസുകാരന് കൈമാറാനായിരുന്നുവത്രെ പദ്ധതി. ഇതിനായി ഇരുവര്‍ക്കും പരസ്പരം തിരിച്ചറിയാന്‍ കുഞ്ഞാലി എന്ന രഹസ്യകോഡും ഉണ്ടായിരുന്നു. എന്നാല്‍ പിടിയിലാകുമെന്ന് ഭയന്ന് പോലീസുകാരന്‍ എത്തിയില്ല.