Connect with us

Kasargod

സഅദിയ്യ: സമ്മേളന പ്രഖ്യാപന റാലി ഇന്ന്

Published

|

Last Updated

കാസര്‍കോട്: ഫെബ്രൂവരി 7, 8, 9 തീയ്യതികളില്‍ നടക്കുന്ന ദേളി ജാമിഅ: സഅദിയ്യ: അറബിയ്യ: 44ാം വാര്‍ഷിക സനദ്ദാന സമ്മേളന ഭാഗമായി ഇന്ന് കാസര്‍കോട് നടക്കുന്ന പ്രഖ്യാപനം സമ്മേളനം, വിളംബര റാലി ഇന്ന്.
വൈകുന്നേരം മൂന്ന് മണിക്ക് കാസര്‍കോട് പുലിക്കുന്നില്‍ നിന്ന് ആരംഭിക്കുന്ന റാലി നഗരം ചുറ്റി പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം സമാപിക്കും. സ്ഥാപന, പ്രാസ്ഥാനിക നേതാക്കള്‍ നേതൃത്വം നല്‍കും.
4.30ന് നടക്കുന്ന പ്രഖ്യാപന സമ്മേളനം ഉഡുപ്പി സംയുക്ത ജമാഅത്ത് ഖാസി ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സയ്യദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിക്കും. സഅദിയ്യ: പ്രിന്‍സിപ്പല്‍ എ കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തും. എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോട്ട് 44-ാം വാര്‍ഷിക സമ്മേളന പ്രഖ്യാപനം നടത്തും. കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇസ്മാഈല്‍ ഹാദി പാനൂര്‍, സയ്യിദ് ത്വയ്യിബുല്‍ ബുഖാരി, സയ്യിദ് ഇബ്‌റാഹിം ഹാദി, സയ്യിദ് കെ പി എസ് ജമലുല്ലൈലി തങ്ങള്‍ ബേക്കല്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് അഹ്മദ് മുക്താര്‍ കുമ്പോല്‍, എന്‍ എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, സി അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, ബായാര്‍ അബ്ദുല്ല മുസ്‌ലിയാര്‍, ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി, ഹുസൈന്‍ സഅദി കെ സി റോഡ്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, അബ്ദുല്ലതീഫ് സഅദി പഴശ്ശി, കല്ലട്ര മാഹിന്‍ ഹാജി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സുലൈമാന്‍ കരിവെള്ളൂര്‍, സി കെ അബ്ദുല്‍ ഖദിര്‍ ദാരിമി, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, റഫീഖ് സഅദി ദേലംപാടി പ്രസംഗിക്കും.