Connect with us

Kasargod

സദ്ഭാവന യാത്രക്ക് സ്വീകരണം നല്‍കി

Published

|

Last Updated

കാസര്‍കോട്: സദ്ഭാവന യാത്രയ്ക്ക് മൊഗ്രാല്‍പുത്തൂര്‍ ടൗണില്‍ നല്‍കിയ സ്വീകരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നജ്മകാദര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഗഫൂര്‍ ചേരങ്കൈ അധ്യക്ഷത വഹിച്ചു. മോഹനന്‍ മാങ്ങാട് സദ്ഭാവന സന്ദേശം നല്‍കി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദുറഹ്മാന്‍, വില്ലേജ് ഓഫീസര്‍ മഹാലിങ്ക നായക്, മാഹിന്‍ കുന്നില്‍, സുഹ്‌റ കരീം, ആഇശ, എസ് എം ഷാന, റഫീഖ് ഹാജി, മുജീബ് കമ്പാര്‍, ഉസ്മാന്‍ കല്ലങ്കൈ, ഫൗസിയ മുഹമ്മദ്, കണ്ണന്‍ നായര്‍, ജേയി, പി ബി അബ്ദുറഹ്മാന്‍, അഫ്‌സല്‍ സംബന്ധിച്ചു. അറഫാത്ത് ക്ലബ്ബ് കുന്നില്‍, യംങ് ചലഞ്ചേഴ്‌സ് എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.
എരിയാലില്‍ സമാപന സമ്മേളനം വൈസ് പ്രസിഡന്റ് ഗഫൂര്‍ ചേരങ്കൈ ഉദ്ഘാടനം ചെയ്തു. ഇ വൈ സി സി എരിയാല്‍ ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബ് സ്വീകരണം നല്‍കി. നെഹ്‌റു യുവകേന്ദ്ര കോ-ഓര്‍ഡിനേറ്റര്‍ എം അനില്‍കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദുറഹ്മാന്‍, മാഹിന്‍ കുന്നില്‍, പഞ്ചായത്ത് മെമ്പര്‍ മുജീബ് കമ്പാര്‍, റഫീഖ് ഏരിയാല്‍, നവാസ് ഏരിയാല്‍ സംബന്ധിച്ചു. കുന്നില്‍ യംങ് ചലഞ്ചേഴ്‌സിലെ റയീസും സംഘവും തൈക്വാണ്ടോ പ്രദര്‍ശനം നടത്തി. ആലാമി കളിയും മാര്‍ഗംകളിയും അരങ്ങേറി.
തളങ്കരയില്‍ സദ്ഭാവനയാത്രയ്ക്ക് നല്‍കിയ സ്വീകരണം കാസര്‍കോട് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ടി ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. എല്‍ എ മഹമൂദിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ എം അനില്‍കുമാര്‍ സദ്ഭാവന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദുറഹ്മാന്‍ സദ്ഭാവന സന്ദേശം നല്‍കി. കാസര്‍കോട് മുനിസിപ്പാലിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ താഹിറ സത്താര്‍, കൗണ്‍സിലര്‍മാരായ കുഞ്ഞുമൊയ്തീന്‍, നജ്മുന്നീസ, ഗവ. മുസ്‌ലീം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സക്കറിയ, പി ടി എ പ്രസിഡന്റ് കെ എ എം ബശീര്‍, വില്ലേജ് ഓഫീസര്‍ ഇ ടി രമണി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കാസര്‍കോട് ഗവ. കോളജില്‍ നല്‍കിയ സ്വീകരണം കോളജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. എ ശ്രീനാഥ ഉദ്ഘാടനം ചെയ്തു. കോളജ് ചെയര്‍മാന്‍ സയ്യദ് താഹയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ എം അനില്‍കുമാര്‍ സദ്ഭാവന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദുറഹ്മാന്‍ സദ്ഭാവന സന്ദേശം നല്‍കി. സ്റ്റാഫ് അഡൈ്വസര്‍ ശ്രീമതികുട്ടി, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ കെ മുഹമ്മദലി, പി ടി എ വൈസ് പ്രസിഡന്റ് ബാലകൃഷ്ണന്‍, വി ഗോപിനാഥന്‍, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ശശിധര പണ്ടിറ്റ്, ഫെബിന്‍ ജയിംസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.