Connect with us

Kozhikode

സമസ്ത 12 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി

Published

|

Last Updated

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടേറിയറ്റ് യോഗം 12 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. കോഴിക്കോട്, കൊല്ലം, തൃശൂര്‍, മലപ്പുറം, തിരുവനന്തപുരം, ബംഗളൂരു, തുംകൂര്‍, ദാവണ്‍ഗരെ എന്നീ ജില്ലകളില്‍ നിന്ന് പുതുതായി അംഗീകാരത്തിന് അപേക്ഷിച്ച മദ്‌റസകള്‍ക്കാണ് നല്‍കിയത്.
മദ്‌റസ ഖാദിരിയ്യ അഹ്‌ലെ സുന്നത്ത്, നീലസാന്ദ്ര ബംഗളൂരു, ശൈഖുല്‍ ഇസ്‌ലാം മദ്‌റസ ദേവരഹട്ടി കര്‍ണാടക, സിറാജുല്‍ ഹുദ മദ്‌റസ ടിപ്പു നഗര്‍ ഷിമോഗ, നൂറുല്‍ ഹുദാ മദ്‌റസ മണ്ണാന്തല തിരുവനന്തപുരം, മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസ മുപ്ലി കുണ്ടായി എസ്റ്റേറ്റ് തൃശൂര്‍, മര്‍കസ് പബ്ലിക് സ്‌കൂള്‍ സുന്നി മദ്‌റസ അത്തോളി കോഴിക്കോട്, അലമുല്‍ ഹുദാ സുന്നി മദ്‌റസ കോട്ടൂര്‍ മലപ്പുറം, താജുല്‍ ഹുദാ മദ്‌റസ എച്ച് എം ടി ലേ ഔട്ട് ബംഗളൂരു, താജുല്‍ ഇസ്‌ലാം മദ്‌റസ ജാലഹള്ളി വെസ്റ്റ് ബംഗളൂരു, അന്‍സാറുല്‍ ഇസ്‌ലാം മദ്‌റസ കാട്ടിലക്കുഴി പെരിങ്ങമ്മല തിരുവനന്തപുരം, മദ്‌റസാ ഗുല്‍ഷാനെ മസ്തഫ സിറ തുംകൂര്‍, ഗൗസെ അഅ്‌സം മദ്‌റസ ബൊമ്മനഹള്ളി തുംകൂര്‍ എന്നീ മദ്‌റസകള്‍ക്കാണ് അംഗീകാരം നല്‍കിയത്.
കട്ടിപ്പാറ കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതവഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, പ്രൊഫ. കെ എം എ റഹീം, വി പി എം ഫൈസി വില്യാപ്പള്ളി, ഡോ. അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, എം എന്‍ സിദ്ദീഖ് ഹാജി ചെമ്മാട്, വി എം കോയ മാസ്റ്റര്‍ സംസാരിച്ചു.

Latest