വൈദികന്‍ പറഞ്ഞാല്‍ കപ്യാര്‍ പോലും രാജിവെക്കില്ലെന്ന് പി ടി തോമസ്

Posted on: November 20, 2013 8:52 pm | Last updated: November 20, 2013 at 8:52 pm

pt thomasഇടുക്കി: ഒരു വൈദികന്‍ പറഞ്ഞാല്‍ കപ്യാര്‍ പോലും രാജിവെക്കില്ലെന്ന് ഇടുക്കി എം പി പി ടി തോമസ്. തന്നെ കുടുംബാസൂത്രണം ചെയ്യാനാണ് ഇടുക്കി ബിഷപ്പ് ശ്രമിക്കുന്നത്. എം പി എന്ന നിലക്ക് താന്‍ പരാജയമാണോ അല്ലയോ എന്ന് തീരുമാനിക്കാന്‍ ബിഷപ്പിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. ബിഷപ്പിന്റെ അഭിപ്രായമാണോ ജനങ്ങളുടെ അഭിപ്രായമെന്ന് അറിയാന്‍ ഹിതപരിശോധന നടത്തണമെന്നും പി ടി തോമസ് പറഞ്ഞു.