Connect with us

Gulf

ഖത്തര്‍ സൗരോര്‍ജ്ജ ഉച്ചകോടി 2013 സമാപിച്ചു

Published

|

Last Updated

ദോഹ: ഖത്തര്‍ സൗരോര്‍ജ്ജ ഉച്ചകോടി സമാപിച്ചു. ഊര്‍ജ്ജസ്രോതസ്സുകളെ കുറിച്ചുള്ള പുത്തന്‍ അന്വേഷണങ്ങള്‍ക്കു വെളിച്ചം പകരുന്ന ചിന്തക ള്‍ക്കും ആലോചനകള്‍ക്കും ഉച്ചകോടി വേദിയായി. പരമ്പരാഗത ഊര്‍ജ്ജപ്രസരണരീതിയില്‍ നിന്ന് മാറി സൗരോര്‍ജ്ജം പോലുള്ള സമാന്തര ഊര്‍ജ്ജസ്രോതസ്സുകളെ അവലംബിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച ഊര്‍ജ്ജ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍ സാദ പറഞ്ഞു. പ്രകൃതി സന്തുലിതവും അപകടരഹിതവുമായ ഊര്‍ജ്ജപ്രസരണസംവിധാനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കും. ചടങ്ങില്‍ കഹ്‌റമ ചെയര്‍മാന്‍ എന്‍ജിനീയര്‍ ഈസ ബിന്‍ ഹിലാല്‍ അല്‍ കുവാരിയുള്‍പ്പടെയുള്ളവര്‍ സംബന്ധിച്ചു.

Latest