Connect with us

Ongoing News

കസ്തൂരി ര‌ംഗന്‍: സര്‍വകക്ഷി യോഗം വിളിക്കും

Published

|

Last Updated

തിരുവനന്തപുരം : കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ സര്‍വ്വകക്ഷിയോഗം വിളിക്കും. സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചതിന്  ശേഷമാണ് സര്‍വ്വകക്ഷിയോഗം വിളിക്കുകയെന്ന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എം.എല്‍എമാരും എംപിമാരും നിര്‍ദ്ദേശിച്ച 16 സ്ഥലങ്ങളില്‍ മൂന്നംഗസമിതിയുടെ തെളിവെടുപ്പ് ഈ മാസം 26 ന് തുടങ്ങും. ഡിസംബര്‍ അഞ്ചിനകം തെളിവെടുപ്പ് പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സര്‍വ്വകക്ഷിയോഗം വിളിച്ച് പൊതു നയം രൂപീകരിച്ചശേഷം കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്മേലുള്ള അഭിപ്രായം കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest