Connect with us

International

സര്‍ദീനിയയില്‍ പേമാരിയിലും കൊടുങ്കാറ്റിലും 16 മരണം

Published

|

Last Updated

റോം: മധ്യധരണ്യാഴിയിലെ ഏറ്റവും വലിയ രണ്ടാമത്തെ പ്രമുഖ ദ്വീപായ സര്‍ദീനിയയില്‍ കനത്ത കൊടുങ്കാറ്റിലും ശക്തമായ പേമാരിയിലും 16 മരണം. ബ്രസീലിയന്‍ പൗരന്മാരായ ഒരു കുടുംബത്തിലെ നാല് പേരും മരിച്ചവരില്‍പ്പെടുന്നു. കാറ്റിന്റെ ശക്തിയിലും വെള്ളത്തിന്റെ കുത്തൊഴുക്കിലും പെട്ട് നിരവധി പാലങ്ങള്‍ തകര്‍ന്നുവീഴുകയും വലിയ വാഹനങ്ങളും കാറുകളുമുള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ഒലിച്ചു പോകുകയും ചെയ്തു.
മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ഇറ്റാലിയന്‍ മാനവവിഭവ ശേഷി മേധാവി ഫ്രാങ്കോ ഗബ്രിയേലി വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനത്തിനിടെ ആംബുലന്‍സിന് സുരക്ഷയൊരുക്കി പോകവെ പാലം തകര്‍ന്നു വീണ് പോലീസ് കാര്‍ നദിയില്‍ വീണാണ് മൂന്ന് പേര്‍ മരിച്ചത്. രാാജ്യത്തെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകുകയും നിരവധി വീടുകളില്‍ വെള്ളം കയറുകയും ചെയ്തിട്ടുണ്ട്. ദ്വീപിലെ പ്രസിദ്ധമായ കോസ്റ്റ സ്‌മെരല്‍ഡ ബീച്ച് ഏകദേശം മുഴുവനായും വെള്ളത്താല്‍ മൂടപ്പെട്ട നിലയിലാണ്. 24 മണിക്കൂര്‍ കൊണ്ട് തന്നെ 400 മില്ലി മീറ്ററിലധികം മഴ പെയ്തു.
“പട്ടണം ഏകദേശം മുഴുവനായും തന്നെ തകര്‍ന്നിട്ടുണ്ട്. ശക്തമായ കാറ്റിനാല്‍ മിക്ക പാലങ്ങളും തകര്‍ന്നു തരിപ്പണമായി. സമീപത്തെ നദികളില്‍ വെള്ളം മൂന്ന് മീറ്ററോളം ഉയര്‍ന്നിട്ടുണ്ട്. വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ ഭാഗികമായി നിലച്ചിട്ടുണ്ട്.” ഒല്‍ബിയ മേയര്‍ ഗിന്നി ജിയോവനെല്ലി പറഞ്ഞു.

Latest