Connect with us

Malappuram

കാര്‍ഷിക മേഖലക്ക് ഉണര്‍വേകാന്‍ 'കര്‍മസേന'

Published

|

Last Updated

മലപ്പുറം: കാര്‍ഷിക മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ജില്ലയില്‍ “കര്‍മസേന” രൂപവത്കരിക്കുന്നു. യുവതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിച്ച് ശാസ്ത്രീയ പരിശീലനം നല്‍കി യന്ത്രവത്കരണത്തിലൂടെ കൃഷിപ്പണികള്‍ ലഘൂകരിക്കുകയാണ് “കര്‍മസേന”യുടെ ലക്ഷ്യം. അഗ്രികള്‍ച്ചര്‍ ടെക്‌നീഷന്‍ എന്നാവും ഇവരറിയപ്പെടുക. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ കൃഷി വികാസ് യോജനയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. 18-55 നും ഇടയില്‍ പ്രായമുള്ള കായികക്ഷമതയും കാര്‍ഷികവൃത്തിയോട് ആഭിമുഖ്യവുമുള്ളവരെ പഞ്ചായത്ത് തലത്തില്‍ രൂപവത്കരിച്ച ഉപദേശക സമിതി സ്‌ക്രീനിംഗ് വഴി തിരഞ്ഞെടുക്കും. യന്ത്രവത്കൃത കൃഷി രീതികള്‍, കീടരോഗനിയന്ത്രണരീതികള്‍, വിവിധ തരം സ്‌പ്രെയറുകള്‍, വിള പരിപാലനം,നഴ്‌സറി നിര്‍മാണം, ജൈവ കൃഷിരീതികള്‍, ബയോഗാസ് പ്ലാന്റുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ പരിശീലനം നല്‍കും. കര്‍മസേന സജ്ജമാകുന്നതോടെ കാര്‍ഷിക മേഖലയില്‍ ഒരു പുത്തനുണര്‍വുണ്ടാകുമെന്ന് കോഡുര്‍ അഗ്രികള്‍ച്ചര്‍ ഓഫിസര്‍ പ്രകാശ് പുത്തന്‍ മഠത്തില്‍ പറഞ്ഞു.

---- facebook comment plugin here -----

Latest