Connect with us

Malappuram

ജില്ലാ ശാസ്ത്രമേളക്ക് തുടക്കമായി

Published

|

Last Updated

കല്‍പകഞ്ചേരി: ജില്ലാ സ്‌കൂള്‍ ശാസ്ത്ര-ഗണിത ശാസ്ത്ര-സമൂഹിക ശാസ്ത്ര പ്രവൃത്തി പരിചയ, ഐ ടി മേള കല്‍പകഞ്ചേരി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അബ്്ദുള്‍റഹ്്മാന്‍ രണ്ടത്താണി എം എല്‍ എ ഉദ്ഘാടനം ചെയ്തു. ശാസ്ത്ര രംഗത്തേക്ക് പുതിയ തലമുറയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ശാസ്ത്രമേളകള്‍ക്ക് സാധിക്കുമെന്ന് എം എല്‍ എ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ കുഞ്ഞു അധ്യക്ഷത വഹിച്ചു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ ജില്ലയിലെ 17 ഉപജില്ലകളില്‍നിന്ന് 9000 ത്തോളം ശാസ്ത്ര പ്രതിഭകള്‍ പങ്കെടുക്കും. കല്‍പകഞ്ചേരി ജി വി എച്ച് എസ് എസിന് പുറമെ വളവന്നൂര്‍ ബാഫഖി യതീംഖാന ഹൈസ്‌കൂളും ബാഫഖി റസിഡന്‍ഷല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും മേളക്ക് വേദിയാകുന്നുണ്ട്.
മാല്‍കോ ടെക് ചെയര്‍മാന്‍ കുറുക്കോളി മൊയ്തീന്‍, കല്‍പകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് എ പി നസീമ, മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ സി ഗോപി, പി ടി എ പ്രസിഡന്റ് കെ സുബൈര്‍, വിവിധ അധ്യാപക സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. 20 നും 21 നും ഉച്ചവരെ വിദ്യാര്‍ഥികള്‍ക്കും ഉച്ചക്ക് ശേഷം പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ടാകും.