ചെറുവത്തൂര്‍ ഉപജില്ലാ കലോത്സവത്തിന് അരങ്ങുണര്‍ന്നു

Posted on: November 20, 2013 12:19 am | Last updated: November 19, 2013 at 9:21 pm

ചെറുവത്തൂര്‍: ചെറുവത്തൂര്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് കുട്ടമത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിറപ്പകിട്ടോടെയുള്ള തുടക്കം. ഇന്നലെ രാവിലെ നടന്ന ചടങ്ങില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി ഗോവിന്ദന്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തതോടെയാണ് കലാമേളക്ക് തുടക്കമായത്. ചെറുവത്തൂര്‍ എ ഇ ഒ. ഇ പി പ്രകാശ്കുമാര്‍ പതാക ഉയര്‍ത്തി. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കാര്‍ത്യായണി അധ്യക്ഷത വഹിച്ചു. കലോത്സവത്തിന്റെ ലോഗോ രൂപകല്‍പന ചെയ്ത വേണുഗോപാലിന് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശാന്ത ഉപഹാരം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ജനാര്‍ദ്ദനന്‍ കലോത്സവത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുകേഷ് ബാലകൃഷ്ണന്‍, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ശ്രീധരന്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം രമണി, ബ്ലോക്ക് പഞ്ചായത്തംഗം എം സരോജിനി, ഗ്രാമപഞ്ചായത്തംഗം കെ പി എസ് തങ്ങള്‍, കെകണ്ണന്‍ മാസ്റ്റര്‍, വി നാരായണന്‍, എ.അമ്പൂഞ്ഞി, എം രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പള്‍ കെ സുരേഷ്ബാബു സ്വാഗതവും പി ടി എ വൈസ് പ്രസിഡന്റ് എം രാജന്‍ നന്ദിയും പറഞ്ഞു.