സഅദിയ്യ: സമ്മേളന വിളംബരം നാളെ

Posted on: November 19, 2013 11:52 pm | Last updated: November 19, 2013 at 11:52 pm

കാസര്‍കോട്: ഫെബ്രുവരി 7, 8, 9 തീയതികളില്‍ നടക്കുന്ന ദേളി ജാമിഅ സഅദിയ്യ അറബിയ്യ 44ാം വാര്‍ഷിക സനദ്ദാന സമ്മേളനത്തിന്റെ പ്രഖ്യാപന സമ്മേളനവും വിളംബര റാലിയും നാളെ.
റാലി വൈകീട്ട് മൂന്ന് മണിക്ക് കാസര്‍കോട് പുലിക്കുന്നില്‍ നിന്ന് ആരംഭിക്കും. സ്ഥാപന, പ്രാസ്ഥാനിക നേതാക്കള്‍ നേതൃത്വം നല്‍കും. 4.30ന് നടക്കുന്ന പ്രഖ്യാപന സമ്മേളനം ഉഡുപ്പി സംയുക്ത ജമാഅത്ത് ഖാസി ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിക്കും. സഅദിയ്യ പ്രിന്‍സിപ്പല്‍ എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തും. എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോട്ട് സമ്മേളന പ്രഖ്യാപനം നടത്തും. കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ഇബ്‌റാഹിം പൂകുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇസ്മാഈല്‍ ഹാദി പാനൂര്‍, സയ്യിദ് അഹ്മദ് മുക്താര്‍ കുമ്പോല്‍, സയ്യിദ് ത്വയ്യിബുല്‍ ബുഖാരി, സയ്യിദ് ഇബ്‌റാഹിം ഹാദി, സയ്യിദ് കെ പി എസ് ജമലുല്ലൈലി തങ്ങള്‍ ബേക്കല്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, എന്‍ എം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, അബ്ദുല്ലത്വീഫ് സഅദി പഴശ്ശി, സി അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, ബായാര്‍ അബ്ദുല്ല മുസ്‌ലിയാര്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ഹുസൈന്‍ സഅദി കെ സി റോഡ്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കല്ലട്ര മാഹിന്‍ ഹാജി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സുലൈമാന്‍ കരിവെള്ളൂര്‍, സി കെ അബ്ദുല്‍ ഖാദിര്‍ ദാരിമി, അബ്ദുര്‍റസാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, റഫീഖ് സഅദി ദേലംപാടി തുടങ്ങിയവര്‍ സംബന്ധിക്കും.