അറബ് ആഫ്രോ ഉച്ചകോടി: അമീര്‍ കുവൈത്തില്‍

Posted on: November 19, 2013 7:37 am | Last updated: November 19, 2013 at 7:37 am

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി കുവൈത്തിലെത്തി.ഇന്നലെ വൈകുന്നേരം കുവൈത്ത് അന്താരഷ്ട്ര വിമാനത്താവളത്തിലെത്തിയ അമീറിനെയും സംഘത്തെയും കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹമദ് അല്‍ ജാബിര്‍ അല്‍സബാ സ്വീകരിച്ചു.കിരീടാവകാശി ശൈഖ് നവാഫ് അല്‍ അഹമദ് അല്‍ ജാബിര്‍,മജ്‌ലിസുല്‍ ഉമ്മ ചെയര്‍മാന്‍ മര്‌സൂഖ് അലി സന്‍യാന്‍ അല്‍ ഘാനം, പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അല്‍ സബാഹ്, കുവൈത്തിലെ ഖത്തര്‍ അംബാസഡര്‍ ഹമദ് ബിന്‍ അലി അല്‍ ഹന്‌സാബ് ഖത്തറിലെ നിയുക്ത കുവൈത്ത് അംബാസഡര്‍ മുത്ത്അബ് ബിന്‍ സാലിഹ് അല്‍ മുതൌതഹ് തുടങ്ങിയവരും മറ്റു പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിച്ചു.ചൊവ്വാഴ്ച്ച കുവൈത്തില്‍ നടക്കാനിരിക്കുന്ന അറബ് ആഫ്രോ ഉച്ചകോടിയില്‍ സംബന്ധിക്കുന്നതിനായി ഇന്നലെ വൈകിട്ടാണ് ഖത്തര്‍ അമീര്‍ യാത്ര തിരിച്ചത്.