Connect with us

Malappuram

ചോരക്കുഞ്ഞിനെ മാതാവ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് നല്‍കി

Published

|

Last Updated

മഞ്ചേരി: സാമൂഹ്യ സാഹചര്യങ്ങളാല്‍ തനിക്ക് വളര്‍ത്താനാകാത്ത കുഞ്ഞിനെ മാതാവ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ ഏല്‍പ്പിച്ചു. പ്രസവിച്ച് മൂന്നാം നാളാണ് യുവതി കുഞ്ഞിനെ തുടര്‍ പരിചരണത്തിനും പരിരക്ഷക്കുമായി പൂര്‍ണ അധികാരം വിട്ടൊഴിഞ്ഞ് നിയമപ്രകാരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അധികാരമുള്ള ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ ഏല്‍പ്പിച്ചത്.
നിലമ്പൂര്‍ താലൂക്കില്‍ നിന്നുള്ള മാതാവില്‍ നിന്നും സമിതി ചെയര്‍മാന്‍ അഡ്വ. ഷരീഫ് ഉള്ളത്ത്, അംഗങ്ങളായ അഡ്വ. നജ്മല്‍ ബാബു കൊരമ്പയില്‍, അഡ്വ. പഞ്ചിളി ഹാരിസ്, എം മണികണ്ഠന്‍, ജില്ലാ പ്രബേഷന്‍ ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍, കവിതാ ശങ്കര്‍ എന്നിവരാണ് കുഞ്ഞിനെ ഏറ്റുവാങ്ങിയത്. അഖില്‍ എന്ന് പേര് നല്‍കി ശിശുപരിപാലന കേന്ദ്രത്തിലേക്കയച്ച ഈ ആണ്‍കുഞ്ഞിനെ ആവശ്യമെങ്കില്‍ 60 ദിവസത്തിനകം മാതാവിന് തിരിച്ചെടുക്കാനാവുമെന്ന് ചെയര്‍മാന്‍ ഷരീഫ് ഉള്ളത്ത് പറഞ്ഞു. അല്ലാത്ത പക്ഷം നിയമപ്രകാരമുള്ള ദത്ത് നടപടികള്‍ കമ്മിറ്റി സ്വീകരിക്കും. കുഞ്ഞിനെ ഏറ്റുവാങ്ങാന്‍ വി കെ സുഭദ്രാമ്മ, കെ പി പ്രേമ എന്നിവരാണ് എത്തിയത്.