Connect with us

Kerala

ഇടുക്കി ബിഷപ്പിന് നിഗൂഢ അജന്‍ഡ: പി ടി തോമസ്

Published

|

Last Updated

തൊടുപുഴ: കസ്തൂരിരംഗന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ കോണ്‍ഗ്രസിനും യു ഡി എഫ് സര്‍ക്കാറിനും എതിരെ നിലകൊളളുന്ന ഇടുക്കി ബിഷപ്പിന് നിഗൂഢ അജന്‍ഡയുണ്ടെന്ന് പി ടി തോമസ് എം പി.
കുടിയേറ്റ കര്‍ഷകര്‍ക്കു വേണ്ടി എന്നും നിലകൊണ്ട കോണ്‍ഗ്രസിനെ കാരണമില്ലാതെ ബിഷപ്പ് എതിര്‍ക്കുന്നതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ താത്പര്യങ്ങളാണ്. ബിഷപ്പുമാരെ നികൃഷ്ട ജീവികളെന്ന് അധിക്ഷേപിച്ചവരുമായി കൂട്ട് ചേരുന്ന ബിഷപ്പ് മറ്റാര്‍ക്കോ വേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന് സംശയിക്കണമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഇക്കാര്യം ബിഷപ്പിനെ നേരില്‍ കണ്ട് അറിയിക്കുമെന്നും പി ടി തോമസ് വ്യക്തമാക്കി.
മലയോര കര്‍ഷകന് പട്ടയം കൊടുക്കാന്‍ എല്ലാ കാലവും അത്മാര്‍ഥത കാണിച്ച യു ഡി എഫിന്റെ ഒന്നാം വാര്‍ഷിക ദിനം കരിദിനമായി ബിഷപ്പും ഹൈറേഞ്ച് സംരക്ഷണ സമിതിയും ആചരിച്ചത് ആര്‍ക്കു വേണ്ടിയായിരുന്നെന്ന് വ്യക്തമാക്കണം. കരിദിനം ഇതിന്റെ തലേന്നോ പിറ്റേന്നോ ആക്കണമെന്ന് നേരില്‍ കണ്ട് അഭ്യര്‍ഥിച്ചെങ്കിലും വഴങ്ങിയില്ല. ചുരുളി-കീരിത്തോട് കുടിയിറക്കിനെ തുടര്‍ന്ന് കുടിയേറ്റ കര്‍ഷകരുടെ അവകാശം സംരക്ഷിക്കാന്‍ മണിയങ്ങാടന്‍ കമ്മീഷന്‍ രൂപവത്കരിച്ചു. 1977 ജനുവരി ഒന്നിന് മുമ്പുളള കൈവശഭൂമിക്ക് പട്ടയം ഉറപ്പാക്കി. പരിസ്ഥിതി സംഘടനകളുടെ നിയമയുദ്ധത്തെ വെല്ലുവിളിച്ച് പട്ടയം വിതരണം ചെയ്തു. ഒടുവില്‍ ഉപേക്ഷിക്കപ്പെട്ട പദ്ധതിപ്രദേശങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ തീരുമാനിച്ചതും യു ഡി എഫ് സര്‍ക്കാറുകളായിരുന്നു എന്നത് ബിഷപ്പും സംരക്ഷണ സമിതിയും ബോധപൂര്‍വം മറക്കുകയാണ്.

Latest