Connect with us

National

നോട്ടീസിന് മറുപടി നല്‍കാന്‍ മോഡിക്ക് കൂടുതല്‍ സമയം

Published

|

Last Updated

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് റാലിയിലെ പരാമര്‍ശത്തെ കുറിച്ച് മറുപടി നല്‍കാന്‍ നരേന്ദ്ര മോഡിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടുതല്‍ സമയം അനുവദിച്ചു. നാല് ദിവസത്തെ സമയമാണ് അനുവദിച്ചത്. ഛത്തീസ്ഗഢില്‍ നടന്ന റാലിയില്‍ കോണ്‍ഗ്രസിനെ പരോക്ഷമായി സൂചിപ്പിച്ചുള്ള “ചോര പുരണ്ട കൈകള്‍”എന്ന പരാമര്‍ശത്തെ കുറിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ചോദിച്ചത്. വിശദീകരണം നല്‍കാന്‍ ഒരാഴ്ചത്തെ സമയമാണ് മോഡി ആവശ്യപ്പെട്ടത്. മോഡി തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിലായതിനാല്‍ പാര്‍ട്ടിക്ക് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ സമയം ലഭിച്ചിട്ടില്ലെന്ന് ബി ജെ പി പറഞ്ഞു. കോണ്‍ഗ്രസാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്നും മറ്റുമാണ് മോഡിക്കും പാര്‍ട്ടിക്കുമെതിരെ ഉന്നയിക്കപ്പെട്ട ആരോപണം. കഴിഞ്ഞ ആഴ്ച ദോന്‍ഗ്ര ജില്ലയില്‍ നടത്തിയ റാലിയിലാണ് കോണ്‍ഗ്രസ് ചിഹ്‌നങ്ങളെ മോഡി പരിഹസിച്ചത്.

Latest