നിതാഖാത്: സൗജന്യ ടിക്കറ്റ് 77 പേര്‍ക്ക്

Posted on: November 16, 2013 12:10 am | Last updated: November 16, 2013 at 12:10 am

തിരുവനന്തപുരം: നിതാഖാത് ഇളവ് അവസാനിച്ചതിനെ തുടര്‍ന്ന് സൗഉദിയില്‍ നിന്ന് മടങ്ങിവരുന്നവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച സൗജന്യ വിമാനടിക്കറ്റില്‍ ആദ്യ മലയാളിസംഘം ഈ മാസം 19ന് കരിപ്പൂര്‍ വിമാനത്താളവത്തിലെത്തുമെന്ന് നോര്‍ക്ക മന്ത്രി കെ സി ജോസഫ് അറിയിച്ചു.
എയര്‍ ഇന്ത്യ വിമാനത്തില്‍ റിയാദില്‍ നിന്ന് ഒന്‍പത് പേരാണ് എത്തുക. ജിദ്ദയില്‍ നിന്ന് 56 പേര്‍ 20ന് കരിപ്പൂരില്‍ വിമാനമിറങ്ങും. ഒരാള്‍ റിയാദില്‍ നിന്നും നെടുമ്പാശ്ശേരിയിലും എത്തും. 21ന് ദമാമില്‍ നിന്ന് കോഴിക്കോട്ട് മൂന്ന് പേരും തിരുവനന്തപുരത്ത് ആറ് പേരും കൊച്ചിയില്‍ ഒരാളും എത്തും. ജിദ്ദയില്‍ നിന്നുള്ള ഒരാള്‍ കൊച്ചിയില്‍ വിമാനമിറങ്ങും. രണ്ടാം പട്ടികയില്‍ റിയാദില്‍ നിന്ന് കോഴിക്കോട് 19 പേരും കൊച്ചിയില്‍ നാല് പേരും എത്തും.