Connect with us

Gulf

മാതാപിതാക്കളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ 20,000 ദിര്‍ഹം മാസവരുമാനം വേണം

Published

|

Last Updated

ദുബൈ: 20,000 ദിര്‍ഹമോ അതില്‍ കൂടുതലോ വരുമാനമുള്ളവര്‍ക്കു മാത്രമേ മാതാപിതാക്കളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ അനുമതിയുള്ളൂവെന്ന് താമസ-കുടിയേറ്റ വകുപ്പ് വ്യക്തമാക്കി.

19,000 ദിര്‍ഹം വരുമാനവും രണ്ട് മുറികളുള്ള ഭവനവും 20,000 ദിര്‍ഹം വരുമാനത്തിന് തുല്യമായി കണക്കാക്കും. മുമ്പ്, 10,000 ദിര്‍ഹം മാസവരുമാനമോ 9,000 ദിര്‍ഹം വരുമാനവും താമസ സൗകര്യവും എന്നതോ ആയിരുന്നു നിബന്ധന. ഇതുകാരണം ഇടത്തരക്കാരായ പലരും മാതാപിതാക്കളെ ഇവിടെ കൊണ്ടുവന്ന് താമസിപ്പിക്കുന്നുണ്ട്.
ദുബൈയില്‍ 6,000 ദിര്‍ഹം വരുമാനമുള്ളവര്‍ക്കുവരെ സ്‌പോണ്‍സര്‍ഷിപ്പ് അനുമതി ഉണ്ടായിരുന്നു. ഘട്ടംഘട്ടമായി വര്‍ധിപ്പിച്ചാണ് കഴിഞ്ഞ വര്‍ഷം 10,000 ദിര്‍ഹം എന്ന് ആയത്. ഈയിടെ അത് ഇരട്ടിയാക്കി വര്‍ധിപ്പിച്ചു.
വിസക്ക് അപേക്ഷിക്കുമ്പോള്‍ സാക്ഷ്യപ്പെടുത്തിയ വാടക കരാര്‍ കൂടി ഉള്‍പ്പെടുത്തണമെന്നും താമസ-കുടിയേറ്റ വകുപ്പ് നിഷ്‌കര്‍ഷിക്കുന്നു. 2,000 ദിര്‍ഹം കെട്ടിവെക്കണം. പാസ്‌പോര്‍ട്ടിലെ മേല്‍വിലാസം വ്യത്യാസമുണ്ടെങ്കില്‍ നയതന്ത്രകാര്യാലയത്തിന്റെ സാക്ഷ്യപത്രം വേണമെന്നും നിബന്ധനയുണ്ട്.
മാതാപിതാക്കള യു എ ഇയില്‍ കൊണ്ടുവന്ന് കൂടെ താമസിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചടിയാണ് പുതിയ നിബന്ധനകള്‍.

Latest