ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ജാതകം നോക്കേണ്ടെന്ന് മാണി

Posted on: November 15, 2013 12:13 pm | Last updated: November 15, 2013 at 12:13 pm

km maniതിരുവനന്തപുരം: എല്‍ ഡി എഫുമായി സഹകരിക്കുമോ എന്ന ചോദ്യത്തിന് ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ജാതകം നോക്കേണ്ടെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് കെ എം മാണി. തന്നെ എല്‍ ഡി എഫ് നേതാക്കള്‍ പുകഴ്ത്തുകയല്ല. ശരിയായ കാര്യമാണ് അവര്‍ പറയുന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെയുള്ള സമരത്തില്‍ എല്‍ ഡി എഫുമായി സഹകരിക്കും. സി പി എം പാര്‍ട്ടി പ്ലീനത്തില്‍ പ്രബന്ധം അവതരിപ്പിക്കും. സാമ്പത്തികരംഗവുമായ ബന്ധപ്പെട്ട ചര്‍ച്ചയായതിനാലാണ് പ്ലീനത്തില്‍ പങ്കെടുക്കുന്നതെന്നും മാണി പറഞ്ഞു.