Connect with us

National

മംഗള എക്‌സ്പ്രസ് പാളം തെറ്റി 7 മരണം

Published

|

Last Updated

മുംബൈ: നിസാമുദ്ദീന്‍- എറണാകുളം മംഗള എക്‌സ്പ്രസ് പാളം തെറ്റി 7 മരണം. 50 പേര്‍ക്ക് പരുക്കേറ്റു. മഹാരാഷ്ട്രയിലെ നാസിക്കിന് 100 കിലോമീറ്റര്‍ അകലെ ഗോട്ടിയിലാണ് ട്രെയിന്‍ പാളം തെറ്റിയത്. നിരവധി പേര്‍ ബോഗികള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

നിസാമുദ്ദീനില്‍ നിന്നും എറണാകുളത്തേക്ക് വരുന്ന 12618ാം നമ്പര്‍ മംഗള എക്‌സ്പ്രസാണ് ഇന്ന് രാവിലെ 6.25 ന് അപകടത്തില്‍പ്പെട്ടത്. പത്ത് കോച്ചുകളാണ് അപകടത്തില്‍പ്പെട്ടത്. പാന്‍ട്രി കാര്‍ അടക്കമുള്ള ബോഗികള്‍ പാളം തെറ്റിയിട്ടുണ്ട്. സ്ലീപ്പര്‍ കോച്ചുകളാണ് അപകടത്തില്‍പ്പെട്ടത്.

പാളത്തിലെ വിള്ളല്‍ ആണ് അപകട കാരണം എന്നാണ് കരുതുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് ഒരു തീവണ്ടി തന്നെ അയക്കും എന്ന് റെയില്‍വേ പറഞ്ഞിട്ടുണ്ട്. ഇതു വഴിയുള്ള ട്രെയിന്‍ ഗതാഗതം ഇപ്പോള്‍ മുടങ്ങിക്കിടക്കുകയാണ്.

ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍: കല്യാണ്‍-02512311499, ഇഗത്പുരി-0255302420

Latest