Connect with us

Kerala

പീഡിപ്പിച്ചവരുടെ പേരുകള്‍ സരിത പറഞ്ഞിരുന്നുവെന്ന് മജിസ്‌ട്രേറ്റ്‌

Published

|

Last Updated

കൊച്ചി: തന്നെ പീഡിപ്പിച്ച രണ്ട് പേരുടെ പേരുകള്‍ സോളാര്‍ കേസ് പ്രതി സരിത തന്നോട് പറഞ്ഞിരുന്നുവെന്ന് മജിസ്‌ട്രേറ്റിന്റെ മൊഴി.

ചില സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സരിത പറഞ്ഞിരുന്നു. എന്നാല്‍ താന്‍ അത് ശ്രദ്ധിച്ചിരുന്നില്ല. സരിതക്ക് പോലീസ് കസ്റ്റഡിയില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായോ എന്ന് മാത്രമാണ് താന്‍ ചോദിച്ചത്. ഇതല്ലാതെയുള്ള കാര്യങ്ങളെക്കുറിച്ച് പരാതി കേള്‍ക്കാനോ തീരുമാനമെടുക്കാനോ താന്‍ തയ്യാറായിരുന്നില്ലെന്നു മജിസ്‌ട്രേറ്റ് എന്‍ വി രാജുവിന്റെ മൊഴിയില്‍ പറയുന്നു.

സരിത പറഞ്ഞിരുന്ന കാര്യങ്ങള്‍ അപ്പോള്‍ തന്നെ ഡി വൈ എസ് പിയെ അറിയിച്ചിരുന്നു. മജിസ്‌ട്രേറ്റിന്റേയും കോടതി ജീവനക്കാരുടേയും മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. ലൈംഗിക ചൂഷണത്തിന്റെ കാര്യം സരിത പറഞ്ഞില്ലെന്നാണ് കോടതി ജീവനക്കാര്‍ മൊഴി നല്‍കിയിരിക്കുന്നത്.

Latest