സെക്‌സ് റാക്കറ്റ് : ദോഹയിലുള്ള പ്രതികളെ നാട്ടിലേക്ക് കയറ്റി വിടും

Posted on: November 13, 2013 5:01 pm | Last updated: November 13, 2013 at 5:01 pm

ദോഹ: പെരുവണ്ണാമൂഴി സെക്‌സ് റാക്കറ്റിലെ പ്രതികളെന്നു പറയപ്പെടുന്ന മൂന്നു പേര്‍ ഖത്തറില്‍ മലയാളികളുടെ വലയില്‍ കുടുങ്ങി.ഇവരെ നാട്ടിലേക്ക് കയറ്റി അയക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. പന്തിരിക്കര ആയിലക്കണ്ടി ജുനൈസ് (23), എടത്തുംകര ഷാഫി മുഹമ്മദ് (24), ആയിഷ മന്‍സിലില്‍ സാബിര്‍ (24) എന്നിവരാണ് നാട്ടില്‍ നിന്ന് ഒളിച്ചു കടന്നു ഖത്തറില്‍ എത്തിയിരിക്കുന്നത്.നാട്ടില്‍ ഇവര്‍ക്കെതിരെ നാട്ടില്‍ ഔട്ട്‌ലുക്ക് നോട്ടിസ് പുറപ്പെടുവിച്ചിട്ടുങ്കിലും തത്സംബന്ധമായ ഔദ്യോഗിക വിവരങ്ങളൊന്നും ഇന്ത്യന്‍ എംബസ്സിക്ക് ലഭിച്ചിട്ടില്ലത്രേ.

പൊതുപ്രവര്‍ത്തകരുള്‍പ്പെടെയുള്ള ഇവരെ അറിയാവുന്ന നാട്ടുകാര്‍ ഇവരെ തടഞ്ഞു വച്ചെങ്കിലും ദോഹയില്‍ ഇവര്‍ക്കെതിരെ കേസുകളൊന്നും നിലവിലില്ലാത്തതിനാല്‍ ഖത്തര്‍ പോലീസിനു അറസ്റ്റു ചെയ്യാന്‍ തടസ്സങ്ങളുണ്ട്. ദോഹയിലെത്തിയ ഇവര്‍ കാര്‍ വാടകക്കെടുത്ത് രാജ്യത്തു കറങ്ങുന്നതായാണ് വിവരം. പ്രതികളില്‍ ഷാഫി ദുബൈയില്‍ നിന്ന് ഓണ്‍ അറൈവല്‍ വിസയില്‍ രണ്ട് മാസം മുമ്പാണ് ഖത്തറിലത്തെിയത്. നേരത്തെ ഖത്തറിലുണ്ടായിരുന്ന ഇയാള്‍ സാമ്പത്തിക ക്രമക്കേട് നടത്തി

മുങ്ങുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. പീഡന വിവരം പുറത്തറിയുകയും നാട്ടില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതോടെയാണ് നവംബര്‍ എട്ടിന് മറ്റ് രണ്ട് പേരും ഖത്തറിലത്തെിയത്.