Connect with us

Wayanad

പി എ ഉസ്താദ് അനുസ്മരണവും ജില്ലാ സഅദി സംഗമവും ഇന്ന്

Published

|

Last Updated

കല്‍പറ്റ: കാസര്‍ക്കോട് ജാമിഅ സഅദിയ്യ 44ാം വാര്‍ഷിക സനദ് സമ്മേളനത്തിന്റെ ഭാഗമായി വയനാട് ജില്ലാ സഅദി സംഗമവും പി എ ഉസ്താദ് അനുസ്മരണവും ഇന്ന് പനമരം അമൃതഹാളില്‍ നടക്കുമെന്ന് ജില്ലാ എം യു എസ് സെക്രട്ടറി അബ്ദുല്‍ ഹമീദ് സഅദി അറിയിച്ചു.
രാവിലെ 10ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ അധ്യക്ഷന്‍ പി ഹസന്‍ ഉസ്താദ് അധ്യക്ഷത വഹിക്കും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് യു കെ എം അഷ്‌റഫ് സഖാഫി കാമിലി ഉദ്ഘാടനം ചെയ്യും.അബ്ദുല്ലത്തീഫ് സഅദി പഴശ്ശി മുഖ്യപ്രഭാഷണം നടത്തും.
ചടങ്ങില്‍ കെ കെ ഉസ്താദ്, പാലേരി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, കെ ഒ അഹമ്മദ്കുട്ടി ബാഖവി, സിദ്ദീഖ് മദനി മേപ്പാടി, ബഷീര്‍ സഅദി നെടുങ്കരണ എന്നിവര്‍ സംബന്ധിക്കും.

 

Latest