Connect with us

Malappuram

ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് 24 പേര്‍ക്ക് പരുക്ക്

Published

|

Last Updated

മക്കരപ്പറമ്പ്: ദേശീയപാത മക്കരപ്പറമ്പ് പുണര്‍പ്പ വളവില്‍ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു 24 പേര്‍ക്കു പരുക്ക്. പാലക്കാട്-കോഴിക്കോട് റൂട്ടിലോടുന്ന കെ എസ് ആര്‍ ടി സി ബസും എതിരെ വന്ന ടാങ്കര്‍ ലോറിയും തമ്മിലാണു കൂട്ടിയിടിച്ചത്. ഇന്നലെ പുലര്‍ച്ചെ നാലിനാണു അപകടം. യാത്രക്കാര്‍ കൂടുതല്‍ പേരും ഉറക്കത്തിലായിരുന്നു. ആരുടെയും പരുക്കുകള്‍ ഗുരുതരമല്ല. നാഷണല്‍ ഹൈവേയില്‍ ഗതാഗത തടസം നേരിട്ടു. നാട്ടുകാരും പോലീസുമെത്തിയാണു രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ബസ് റോഡില്‍ നിന്നു മാറ്റിയെങ്കിലും ടാങ്കര്‍ ലോറി റോഡില്‍ മാറ്റിയിടുവാന്‍ കഴിഞ്ഞിട്ടില്ല. ടാങ്ക് ലീക്കു കണക്കിലെടുത്തു പോലീസ് സുരക്ഷാ നിര്‍ദേശം നല്‍കിയിരിക്കുന്നു. പെരിന്തല്‍മണ്ണ, മലപ്പുറം ഭാഗങ്ങളിലുള്ള ആശുപത്രികളിലാണു പരുക്കേറ്റവരെ ചികിത്സക്കെത്തിച്ചത്. മങ്കട പോലീസ് കേസെടുത്തു.

 

 

---- facebook comment plugin here -----

Latest