Connect with us

Malappuram

റോഡില്‍ നിന്ന് മലിന ജലം കിണറിലേക്ക് ഒഴുകുകുന്നു

Published

|

Last Updated

കൊളത്തൂര്‍: കൊളത്തൂര്‍-പുലാമന്തോള്‍ റോഡ് നവീകരണത്തിന്റെ ഭാഗമായി നടക്കുന്ന പാലൂര്‍ കനാല്‍ ഒരു ഭാഗത്തെ ഓവുപാല നിര്‍മാണത്തിനു വേണ്ടി കീറിയ കുഴിയില്‍ നിന്നും മഴവെള്ളം സമീപത്തെ കിണറുകളിലേക്ക് ഒഴുകി കുടിവെള്ളം മലിനമായി. പാലൂര്‍ കുത്തുകല്ലന്‍ ഹംസ, ഗീത നിവാസില്‍ മീനാക്ഷിക്കുട്ടിയമ്മ എന്നിവരുടെ കിണറുകള്‍ മലിനജലം കൊണ്ട് നിറഞ്ഞിരിക്കുന്നു. പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഓവുപാലത്തിന്റെ നിര്‍മാണം നീളുന്നത് യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. കുരുവമ്പലം താഴത്തേതില്‍പടി, പാലൂര്‍ മില്ലുംപടി, കനാല്‍ ഭാഗം എന്നീ സ്ഥലങ്ങളിലാണ് ഓവുപാലം നിര്‍മിക്കുന്നത്. 4.10 കോടി രൂപ ചെലവില്‍ അഞ്ച് കിലോമീറ്റര്‍ ഭാഗമാണ് നവീകരിക്കുന്നത്.