Connect with us

Kasargod

ജില്ലാ ശാസ്ത്രമേളയ്ക്ക് പിലിക്കോട് ഒരുങ്ങി

Published

|

Last Updated

കാലിക്കടവ്: 15,16 തീയ്യതികളില്‍ പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന കാസര്‍ഗോഡ് റവന്യു ജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ ഐ ടി മേളക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
പിലിക്കോട് ഗവ;ഹയര്‍ സെക്കണ്ടറി സ്‌കൂളിനൊപ്പം, ചന്തേര ഇസ്സത്തുല്‍ ഇസ്‌ലാം എ എല്‍ പി എസ്, ഗവ: യു പി സ്‌കൂള്‍ ചന്തേര, ചന്തേര മദ്‌റസ, കരക്കക്കാവ് ഭഗവതിക്ഷേത്ര ഓഡിറ്റോറിയം എന്നിവിടങ്ങളിലും മത്സരങ്ങള്‍ നടക്കും.
15ന് രാവിലെ 9.30ന് കെ കുഞ്ഞിരാമന്‍ എം എല്‍ എ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: പി പി ശ്യാമളാദേവി അധ്യക്ഷത വഹിക്കും. ആദ്യദിനം ശാസ്ത്ര മേള, ഐ ടി മേള (പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), ഗണിത ശാസ്ത്രമേള,എച്ച് എസ്, എച്ച് എസ് എസ് (ജി യു പി എസ് ചന്തേര), ഗണിത ശാസ്ത്രമേള യു പി(ചന്തേര മദ്‌റസ), ഗണിത ശാസ്ത്രമേള എല്‍ പി(ചന്തേര ഇസ്സത്തുല്‍ ഇസ്‌ലാം എ എല്‍ പി എസ്) എന്നിവിടങ്ങളില്‍ നടക്കും. 16ന് പ്രവൃത്തി പരിചയമേള, ഐ ടി ക്വിസ് (കരക്കക്കാവ് ഭഗവതി ക്ഷേത്ര ഓഡിറ്റോറിയം), സാമൂഹ്യ ശാസ്ത്രമേള (ചന്തേര ഇസ്സത്തുല്‍ ഇസ്‌ലാം എ എല്‍ പി എസ്) എന്നിവിടങ്ങളില്‍ നടക്കും. സമാപനസമ്മേളനം 16 ന് വൈകുന്നേരം 4 മണിക്ക് കെ കുഞ്ഞിരാമന്‍ എം എല്‍ എ(ഉദുമ)ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തില്‍ കാഞ്ഞങ്ങാട് ഡി ഇ ഒ. കെ പി മോഹനന്‍, പി സി ചന്ദ്രമോഹനന്‍, എം പ്രസന്നകുമാരി, മുകുന്ദന്‍ ആലപ്പടമ്പന്‍, കെ ശ്യാമള, കെ മനോജ്കുമാര്‍, വി വി നാരായണന്‍, വി നാരായണന്‍, അരുണ്‍കുമാര്‍ കെ ജി എന്നിവര്‍ പങ്കെടുത്തു

Latest