പണിതിട്ടും പണിതിട്ടും തീരാതെ തേര്‍വയല്‍ വാട്ടര്‍ടാങ്ക്

Posted on: November 13, 2013 12:32 am | Last updated: November 12, 2013 at 11:32 pm

നീലേശ്വരം: പണിതിട്ടും പണിതിട്ടും തീരാതെ കിടക്കുകയാണ് തേര്‍വയല്‍ വാട്ടര്‍ ടാങ്ക്.നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ രണ്ടു തവണ കരാറുകാരന്‍ മുങ്ങിയ വാട്ടര്‍ ടാങ്ക് ജല അഥോറിറ്റി അധികൃതര്‍ ഇടപെട്ട് രണ്ടുവര്‍ഷത്തോളമെടുത്ത് അവസാനം പൂര്‍ത്തിയാക്കിയെങ്കിലും ഇതുവരെയും കമ്മീഷന്‍ ചെയ്തിട്ടില്ല.
കമ്മീഷന്‍ ചെയ്യാതിരിക്കാനുള്ള കാരണം ഇതുവരെ ആരും വ്യക്തമായി പറഞ്ഞിട്ടുമില്ല.കോട്ടപ്പുറം ആനച്ചാല്‍, പുറത്തേക്കൈ, തൈക്കടപ്പുറം സൗത്ത് തുടങ്ങി പല പ്രദേശങ്ങളിലേക്കും ശുദ്ധജലം എത്തിക്കുന്നത് ഈ ടാങ്കില്‍ നിന്നാണ്.തുലാവര്‍ഷ മഴ കുറഞ്ഞതോടെ ഇവിടെ കിണറുകളില്‍ ഉപ്പുരസം കയറാന്‍ തുടങ്ങിയിട്ടുണ്ട്.മോട്ടോറും പമ്പിംഗ് ഉപകരണങ്ങളും എല്ലാം സജ്ജമാക്കിയിട്ടുണ്ടെങ്ങിലും ഇനിയും പമ്പിംഗ് വൈകുന്നത് എന്തു കൊണ്ടെന്നതിന് സമാധാനം പറയാന്‍ ഈ പ്രദേശത്തെ കൗണ്‍സിലര്‍മാര്‍ക്കുപോലും ആവുന്നില്ല. കിലോമീറ്ററുകള്‍ക്ക്്് ഇപ്പുറത്ത്് വളരെ അകലെയുള്ള ഒരു വാട്ടര്‍ ടാങ്കില്‍ നിന്നാണ് ഈ പ്രദേശങ്ങളില്‍ ഇപ്പോള്‍ വെള്ളമെത്തിക്കുന്നത്. അതു കാര്യക്ഷമവുമല്ല, പലപ്പോഴും വെളളം എത്തുന്നില്ലെന്ന് നിരന്തര പരാതിയുമാണ്.