Connect with us

Gulf

കുട്ടികളുമായി സംവദിച്ച് റസ്‌കിന്‍ ബോണ്ട്‌

Published

|

Last Updated

ഷാര്‍ജ: ബ്രിട്ടീഷുകാരനാണെങ്കിലും ഇന്ത്യയെ സ്‌നേഹിച്ച് മസൂരിക്കടുത്തെ ലാന്‍ഡൂരില്‍ ജീവിക്കുന്ന കുട്ടികളുടെ പ്രിയപ്പെട്ട കഥാകാരന്‍ റസ്‌കിന്‍ ബോണ്ട് രണ്ടാം തവണയും ഷാര്‍ജ രാജ്യാന്തര പുസ്തകമേളയിലെത്തിയപ്പോള്‍ ആഹ്ലാദാരവത്തോടെ സ്വീകരിക്കാന്‍ കുട്ടികളായിരുന്നു മുന്നില്‍.
പ്രകൃതിയുമായി കൂട്ടുകൂടി തനി ഗ്രാമത്തിലാണ് ഞാന്‍ വളര്‍ന്നത്. ഇന്നും ജീവിക്കുന്നത് അങ്ങനെ തന്നെ. പക്ഷികളുടെ കളകൂജനം കേള്‍ക്കാതെയും പൂ വിരിയുന്നത് കാണാതെയും എനിക്ക് ജീവിക്കാനാവില്ല; എഴുതാനും-ഇന്ത്യയിലെ ജാംനഗര്‍, ഷിംല, ഡെറാഡൂണ്‍ എന്നിവിടങ്ങളില്‍ ബാല്യകാലം ചെലവഴിച്ച റസ്‌കിന്‍ ബോണ്ട് പറഞ്ഞു. അവിടെ ചിലപ്പോള്‍ വായനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഗ്രാമത്തിന്റെയത്ര സാധിച്ചെന്നും വരില്ല.
എഴുത്തുകഴിഞ്ഞാല്‍ വായിക്കാനും ടെലിവിഷന്‍, സിനിമ കാണാനും പിന്നെ ഉറങ്ങാനുമാണ് തനിക്കിഷ്ടമെന്ന് ഒരു കുട്ടിയുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. റസ്‌കിന്‍ ബോണ്ടിന്റെ മൂന്ന് കഥകള്‍ ചലച്ചിത്രമായിട്ടുണ്ട്. ഔവര്‍ ട്രീസ് സ്റ്റില്‍ ഗ്രോ ഇന്‍ ദെഹ്‌റ എന്ന ചെറുകഥാ സമാഹാരത്തിന് 1992ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 1999ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിക്കുകയും ചെയ്തു.