Connect with us

National

ജഡ്ജിക്കെതിരെ ലൈംഗികാരോപണം: മൂന്നംഗ സമിതി അന്വേഷിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജി പീഡിപ്പിച്ചുവെന്ന യുവ അഭിഭാഷകയുടെ ഓണ്‍ലലൈന്‍ ബ്ലോഗിലെ ആരോപണം അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയമിച്ചു. മുതിര്‍ന്ന ജഡ്ജിമാരായ ആര്‍.എം ലോധ, എച്ച.എം ദത്തു, രഞ്ജനാ ദേശായ് എന്നിവരടങ്ങുന്ന സമിതിയെ ആണ് സുപ്രീംകോടതി നിയോഗിച്ചത്.
അടുത്തിടെ വിരമിച്ച പ്രമുഖ ജഡ്ജിക്ക് കീഴില്‍ കഴിഞ്ഞ ഡിസംബറില്‍ താന്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുമ്പോഴാണ് പീഡനത്തിനിരയായതെന്നും അവര്‍ ആരോപിച്ചു. ഇതേ ജഡ്ജി മറ്റു മൂന്നുപേരേയും ലൈംഗികമായി ചൂഷണം ചെയ്തതായി അറിയാന്‍ സാധിച്ചെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
കൊല്‍ക്കത്ത നാഷണല്‍ യൂണിവേഴ്‌സിറ്റി ഫോര്‍ ജൂറിഡിക്കല്‍ സയന്‍സില്‍ നിന്നും നിയമ ബിരുദധാരിയായ സ്‌റ്റെല്ലാ ജെയിംസ് എന്ന അഭിഭാഷകയാണ് രാജ്യത്തെ പരമോന്നത കോടതിയിലെ ജഡ്ജിയില്‍ നിന്നും തനിക്കു നേരിടേണ്ടി വന്ന ലൈംഗിക പീഡനതച്തിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.